
തിരുവനന്തപുരം: കേന്ദ്രത്തിന്റെ നഷ്ടപരിഹാരത്തുക കുറവെന്ന് ജി.സുധാകരൻ. ദുരിതബാധിതർക്ക് സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നൽകും. കുട്ടനാട് പാക്കേജ് പരാജയപ്പെടുത്തിയത് യുഡിഎഫാണെന്നും ജി.സുധാകരൻ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടനാട്ടിലെ ദുരിത ബാധിതർക്കായി എല്ലാവിധ സഹായവും ഉണ്ടാകും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പച്ചക്കറി ഉൾപ്പടെയുള്ള സാധനങ്ങൾ എത്തിക്കും. കുടിവെള്ളവും പാചകവാതകവും അവശ്യസാധനങ്ങളും നേരിട്ട് എത്തിക്കും. കുട്ടനാട്ടുകാർക്ക് സൗജന്യ റേഷൻ നഷ്ടപരിഹാരത്തുക കേന്ദ്രത്തിന്‍റേതാണ് കുറവ്, സംസ്ഥാനം ആവശ്യമായ നഷ്ടപരിഹാരം നൽകി. പുറംബണ്ട് ശക്തിപ്പെടുത്തി മടവീഴ്ച തടയാനുള്ള സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ മഴക്കെടുതിയുണ്ടായ കോട്ടയം, ആലപ്പുഴ കളക്ടര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിങ് വഴി കൂടിക്കാഴ്ച നടത്തും. മഴക്കെടുതിയുമായി ബന്ധപ്പെട്ട് കോട്ടയം കുട്ടനാട് എന്നിവടിങ്ങളില്‍ അവശ്യ സാധനങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി കളക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam