
ആലപ്പുഴ: മുഖ്യമന്ത്രിക്കെതിരെ ജി സുധാകരൻ. മുഖ്യമന്ത്രി ജയിച്ചത് ധർമ്മടം ആയത് കൊണ്ടാണെന്നാണ് ജി സുധാകരന്റെ പരാമർശം. തനിക്ക് പാർലമെന്ററി വ്യാമോഹമാണ് എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടതെന്നും ജി സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തിൽ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാൻ കഴിയുന്ന മണ്ഡലത്തിൽ നിന്നാൽ ആർക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂരെന്നും ആര് നിന്നാലും ജയിക്കുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നുവെന്നാണ് ചെറ്റ പരാമർശത്തിൽ ജി സുധാകരന്റെ മറുപടി. പാവപ്പെട്ടവന്റെ ചെറ്റപ്പുരകളുടെ പ്രതീകമാണ് ചെറ്റ. ‘നീ പോടാ ചെറ്റേ’ എന്ന് മാത്രമല്ല അർത്ഥമെന്ന് പറഞ്ഞ സുധാകരൻ മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥ ഭേദങ്ങൾ അറിയില്ലെന്നും ചൂണ്ടിക്കാട്ടി. ചെറ്റ മോശം വാക്ക് ആണെന്ന് ഒരു നിഘണ്ടുവും പറയുന്നില്ല. എത്ര നിഘണ്ടു വായിച്ചിട്ടുണ്ടെന്നും സുധാകരൻ ചോദിച്ചു. യുഡിഎഫ് ജനറൽ ബോഡി യോഗത്തിലായിരുന്നു ജി സുധാകരന്റെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam