
പത്തനംതിട്ട: ഹ്യൂഡലിസം തിരിച്ചു വരാൻ ആഗ്രഹിക്കുന്നവരാണ് ശബരിമല സമരത്തിന് പിന്നിലെന്ന് മന്ത്രി ജി സുധാകരന്‍. രാജവാഴ്ചയുടെ കാലം കഴിഞ്ഞു. ചിലർ മഹാരാജാക്കൻമാരെന്ന് പറഞ്ഞു വരുന്നത് അപഹാസ്യമാണെന്നും സുധാകരന്‍ പറഞ്ഞു. വിശ്വാസികളെ തടഞ്ഞാൽ ക്രിമിനൽ കുറ്റമാണ്. ദേവസ്വം ബോർഡ് ദൈവം സൃഷ്ടിച്ചതല്ല, സർക്കാർ നിയോഗിക്കുന്നതാണ്. നയപരമായ തീരുമാനം സർക്കാരിന്‍റേതാണെന്നും സുധാകരന്‍ വ്യക്തമാക്കി. ശബരിമലയിലെ സമരം ജനാധിപത്യ വരുദ്ധമെന്ന് ഇ പി ജയരാജനും പ്രതികരിച്ചു.
അതേസമയം പൊലീസ് ചിലവിൽ യുവതികളെ ശബരിമലയിൽ കൊണ്ട് പോകുന്നത് പ്രകോപനം ഉണ്ടാക്കാനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞു. സന്നിധാനത്ത് വനിതാ ഉദ്യേഗസ്ഥരെ ഉൾപ്പെടുത്തി ദേവസ്വം അവലോകന യോഗം ചേരുന്നത് ദുരുദ്ദേശപരം. സന്നിധാനത്തെ കലാപ ഭൂമിയാക്കാൻ കമ്മ്യൂണിസ്റ്റുകാർ ശ്രമിക്കുന്നു. വലിയ ജനമുന്നേറ്റം ശബരിമല വിഷയത്തിൽ നടത്തും. സന്യാസ ശ്രേഷ്ഠരെ ഉൾപ്പെടുത്തി പ്രതിഷേധ പരിപാടികൾ നടത്തുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
തീർത്ഥാടകരെ തടയുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ ഡിജിപി നിർദ്ദേശം നല്‍കി. എല്ലാ ജില്ലാ എസ്പിമാർക്കും ഡിജിപി അടിയന്തര സന്ദേശം നൽകി. എല്ലാ ജില്ലകളിലും പ്രത്യേക പട്രോളിംഗ് നടത്തും. ശബരിമലയിലെത്തുന്ന സ്ത്രീകളെ തടയുകയോ കൈയേറ്റം ചെയ്യുകയോ ചെയ്താൽ കേസ് എടുക്കാനും ഡിജിപി നിർദ്ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam