വാതക പൈപ്പ്‍ലൈൻ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് ഗെയ്ല്‍

Published : Nov 04, 2017, 10:09 AM ISTUpdated : Oct 05, 2018, 03:24 AM IST
വാതക പൈപ്പ്‍ലൈൻ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് ഗെയ്ല്‍

Synopsis

കോഴിക്കോട്: സമരങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തില്‍ വാതക പൈപ്പ്‍ലൈൻ നിർമ്മാണം നിർത്തിവയ്ക്കില്ലെന്ന് ഗെയ്ല്‍ അറിയിച്ചു. നിർമ്മാണം നിർത്താൻ നിർദ്ദേശം കിട്ടിയിട്ടില്ലെന്നും പദ്ധതിയുടെ അലൈൻമെന്‍റ് മാറ്റാനാകില്ലെന്നും ഗെയ്ൽ ഡിജിഎം പറഞ്ഞു. അതേസമയം ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ ഗെയിൽ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. കെ.എൻ.എ ഖാദർ എംഎൽഎയുടെ നേതൃത്വത്തിൽ ലീഗ് നേതാക്കൾ മുക്കത്ത് സന്ദർശനം നടത്തുകയാണ്.  പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റവരുടെ വീടുകളിലാണ് സന്ദർശനം

 എം.ഐ ഷാനവാസ് എം.പിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്കാണ് യോഗം. സംസഥാന സർക്കാർ ഗെയിൽ വിരുദ്ധ സമരസമിതിയുമായി ചർച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. തിങ്കളാഴ്ച സംസ്ഥാന സർക്കാരുമായി നടക്കുന്ന  ചർച്ചയിൽ ഉന്നയിക്കേണ്ട കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും. രാവിലെ പതിനൊന്ന് മണിക്ക് കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം അതേ സമയം പൈപ്പിടൽ ജോലികൾ നിർത്തിവെക്കാതെ ചർച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. വ്യവസായ മന്ത്രി എസി മൊയ്തീന്റെ അധ്യക്ഷതയിൽ  തിങ്കളാഴ്ച വൈകിട്ട് കോഴിക്കോട് കളക്ട്രേറ്റിലാണ് സംസഥാന സർക്കാരുമായി ചർച്ച . സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ നഷ്ടപരിഹാരം നൽകാൻ തയ്യാറായ സാഹചര്യത്തിൽ പണി നിർത്തിവേക്കണ്ടന്ന നിലപാടിലാണ് നിലപാടിലാണ് ഗെയിൽ അധികൃതർ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി