യന്ത്ര ഊഞ്ഞാല്‍ അപകടം; കാര്‍ണിവല്‍ സംഘടിപ്പിച്ചത് പഞ്ചായത്തിന്‍റെ അറിവോടെ

Published : Nov 01, 2016, 10:27 AM ISTUpdated : Oct 04, 2018, 07:38 PM IST
യന്ത്ര ഊഞ്ഞാല്‍ അപകടം; കാര്‍ണിവല്‍ സംഘടിപ്പിച്ചത് പഞ്ചായത്തിന്‍റെ അറിവോടെ

Synopsis

തിരുവല്ല: യന്ത്ര ഊഞ്ഞാല്‍ അപകടത്തിന് ഇടയാക്കിയ കാർണിവല്‍ സംഘടിപ്പിച്ചത് ചിറ്റാർ പഞ്ചായത്തിന്‍റെ അറിവോടെയെന്ന് പത്തനംതിട്ട ജില്ലകളക്ടറുടെ റിപ്പോർട്ട്. മതിയായ സുരക്ഷാക്രമികരണങ്ങള്‍ ഇല്ലാതെയാണ് യന്ത്ര ഊഞ്ഞാല്‍ പ്രവർത്തിപ്പിച്ചതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഓണാഘോയത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച കാർണിവല്‍ ഉദ്ഘാടനം ചെയ്യതത് ചിറ്റാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു.അതുകൊണ്ട് തന്നെ കാർണിവലിനെ കുറിച്ച്പ്രസിഡന്‍റിന്  അറിയാമായിരുന്നു.കാർണിവെലിന്‍റെ നടത്തിപ്പിനായി 20000രൂപ വിനോദനികുതിയായി കൈപ്പറ്റിയതിനെ കുറിച്ചും റിപ്പോർട്ടില്‍ പരാമർശം ഉണ്ട്. അന്തിമ അനുമതി നല്‍കുന്നതിന് മുൻപ് വിവിധവകുപ്പകളുടെ പരിശോധിച്ചറിപ്പോർട്ട് പോലും കാണാതെയാണ് വിനോദനികുതി കൈപറ്റിയതെന്നും റിപ്പോർട്ടില്‍ പറയുന്നു.അപകടസാധ്യതകള്‍ നിലനില്‍ക്കുന്നസാഹചര്യത്തിലാണ് കാർണിവല്‍ സംഘടിപ്പിച്ചത്.തുരുമ്പെടുത്തതും പൊട്ടിപൊളിഞ്ഞതുമായ യന്ത്ര ഊഞ്ഞാലില്‍ സുരക്ഷാക്രമികരണങ്ങള്‍ ഒന്നും തന്നെഇല്ലായിരുന്നു വെന്നും റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു.

ഏത് സമയത്തും അപകടസാധ്യയുള്ള തരത്തില്‍ ഇലവൻ കെ വി വൈദ്യുതി ലൈൻ തൊട്ട് മുകളിലുടെ കടന്നുപോകുന്നുണ്ടായിരുന്നു..ഇത്തരം അവകടസാധ്യകളെ എല്ലാം മറച്ച് വെച്ച് വിനോദനികുതി കൈപ്പറ്റിയതെന്നും റിപ്പോർട്ടില്‍ പറയുന്നു. ജനറേറ്റർ  പ്രവർത്തിപ്പിക്കുന്നതിന്  വൈദ്യുതിബോർഡിന്‍റെ അനുമതി ഉണ്ടായിരുന്നില്ലന്നും കളക്ടറുടെ റിപ്പോർട്ടില്‍ പറയുന്നു..സെപ്തംബർ ഏഴിനാണ് യന്ത്ര ഊഞ്ഞാല്‍ അപകടം ഉണ്ടായത്.രണ്ട് പേരും മരണമടഞ്ഞിരുന്നു.ഇവരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്നും റിപ്പോർട്ടില്‍ പറയുന്നു. രണ്ട് ദിവസം മുൻപാണ് പത്തനംതിട്ട ജില്ലകളക്ടർ സർക്കാരിന് നല്‍കിയതും.സംഭവുമായി ബന്ധപ്പെട്ട് ഏഴുപേരെ പ്രതിചേർത്ത് കേസെടുത്ത് ഇവർ ഇപ്പോള്‍ റിമാന്‍റിലാണ്.ഡിസംഭർമാസത്തില്‍ കോസ്സ് വീണ്ടും കോടതിയുടെ പരിഗണനയില്‍ വരും.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ