കോട്ടയം ജില്ലയിൽ പക്ഷിപ്പനി കോഴികളിലേയ്ക്കും പടര്‍ന്നതായി സംശയം

Published : Nov 01, 2016, 09:55 AM ISTUpdated : Oct 05, 2018, 03:01 AM IST
കോട്ടയം ജില്ലയിൽ  പക്ഷിപ്പനി കോഴികളിലേയ്ക്കും പടര്‍ന്നതായി സംശയം

Synopsis

കോട്ടയം: ജില്ലയിലെ  പക്ഷിപ്പനി കോഴികളിലേയ്ക്കും പടര്‍ന്നതായി സംശയം . ആര്‍പ്പൂക്കരയിലാണ് കോഴികളിൽ രോഗലക്ഷണം കണ്ടത് . വെച്ചൂര്‍,കുറിച്ചി എന്നിവിടങ്ങളിലും താറാവുകള്‍ക്ക് പക്ഷിപ്പനി ബാധിച്ചതായി സംശയമുണ്ട് .അതേ സമയം ആര്‍പ്പൂക്കരയിൽ രോഗലക്ഷണം കാണിച്ച താറാവുകളെ ദ്രുതകര്‍മസേന കൊന്ന് സംസ്കരിച്ചു തുടങ്ങി

കോട്ടയത്ത് ആര്‍പ്പൂക്കര,അയ്മനം പഞ്ചായത്തുകളിലെ താറാവുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെയാണ് രോഗബാധിത പ്രദേശത്ത് കോഴികളിലും രോഗ ലക്ഷണം കണ്ടത് . ഇവയിൽ നിന്ന് മൃഗസംരക്ഷണവകുപ്പ് സാംപിളെടുത്തു . നാളെ ഭോപ്പാലിലേയ്ക്ക് പരിശോധനയ്ക്ക് അയയ്ക്കും . ജില്ലയില്‍ പുതിയ സ്ഥലങ്ങളിലും താറാവുകളിൽ രോഗലക്ഷണം കണ്ടെത്തി . രോഗലക്ഷണം കണ്ടെത്തിയ വെച്ചൂരിലും കുറിച്ചിയിലും താറാവുകളിൽ നിന്നെടുത്ത സാംപിളും ഭോപ്പാലിലേയ്ക്ക് പരിശോധനയ്ക്ക് അയക്കും .

ഇതിനിടെ രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ രോഗലക്ഷണം കാണിച്ച ആറായിരം താറാവുകളെ കൊന്നൊടുക്കിത്തുടങ്ങി . ആര്‍പ്പൂക്കരയിലെ കേളക്കേരിയിലാണ് താറാവുകളെ കൊന്ന് സംസ്കരിക്കുന്നത്. ആറു പേര്‍ വീതമുള്ള പത്ത് ടീമുകളാണ് ഇവിടെ ക്യാമ്പ് ചെയ്ത് താറാവുകളെ കൊന്നൊടുക്കുന്നത് . പിന്നാലെ രോഗബാധിത പ്രദേശം അണുവിമുക്തമാക്കും

രോഗബാധിത പ്രദേശത്തേയ്ക്ക് പുതിയ താറാവുകളെ കൊണ്ടുവരുന്നതിനും ഇവിടെ നിന്ന് താറാവുകളെ കൊണ്ടു പോകുന്നതിനും മൂന്നു മാസത്തേയ്ക്ക് വിലക്കുണ്ട് . മുട്ടവില്‍പനയ്ക്കും അനുമതിയില്ല. കര്‍ഷകര്‍ക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാരം സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്ന മുറയ്ക്ക് നല്‍കാമെന്നാണ് വാഗ്ദാനം .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബാഗ്ദാദിൽ തട്ടിക്കൊണ്ടുപോയ അമേരിക്കൻ മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ വിട്ടയച്ചു
ട്രംപിന്റെ അന്ത്യശാസനത്തിന് വഴങ്ങാതെ ഇറാൻ, ഒരു വലിയ നാഗരികത ഇന്ന് രാത്രി ഇല്ലാതാകുമെന്ന് ട്രംപ്