ക്രിസ്തുവിനെ കുറിച്ച് ഗാന്ധിയെഴുതിയ കത്ത് വില്‍പ്പനയ്ക്ക്

Web Desk |  
Published : Mar 01, 2018, 12:18 PM ISTUpdated : Jun 08, 2018, 05:47 PM IST
ക്രിസ്തുവിനെ കുറിച്ച് ഗാന്ധിയെഴുതിയ കത്ത് വില്‍പ്പനയ്ക്ക്

Synopsis

50000 ഡോളറാണ്കത്തിന് നിശ്ചയിച്ചിരിക്കുന്ന വില

പെനിസില്‍വാനിയ: ക്രിസ്തുവിന്റെ അസ്ഥിത്വത്തെ കുറിച്ച് മഹാത്മാ ഗാന്ധി എഴുതിയ കത്ത് വില്‍പ്പനയ്ക്ക് വച്ച് പെന്‍സില്‍വാനിയയിലെ റാബ് കളക്ഷന്‍സ്. 50000 ഡോളറാണ് റാബ് കളക്ഷന്‍സ് കത്തിന് നിശ്ചയിച്ചിരിക്കുന്ന വില (ഏകദേശം 3261250 ഇന്ത്യന്‍ രൂപയാണ് കത്തിന്റെ വില). 1926 ഏപ്രില്‍ ആറിന് എഴുതിയതെന്ന് കത്തില്‍ വ്യക്തമാണ്.  സബര്‍മതി ആശ്രമിത്തിലിരുന്നാണ് ഗാന്ധി ഈ കത്ത് എഴുതിയത്.  

മങ്ങിയ മഷിയില്‍ എഴുതിയ കത്തില്‍ മായാത്ത ഒപ്പും കാണാം. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി സ്വകാര്യ ശേഖരത്തിലായിരുന്നു കത്ത് സൂക്ഷിച്ചിരുന്നത്. അമേരിക്കയിലെ ക്രിസ്ത്യന്‍ വിശ്വാസിയായ മില്‍ട്ടണ്‍ ന്യൂസ്ബറി ഫ്രാന്‍സിന് അയച്ച കത്തില്‍ മനുഷ്യ സമൂഹത്തിന് ലഭിച്ച മികച്ച അധ്യാപകനാണ് ക്രിസ്തുവെന്ന് ഗാന്ധി കുറിച്ചിട്ടുണ്ട്. 

മതങ്ങളോടുള്ള ഗാന്ധിയുടെ കാഴ്ചപ്പാടാണ് കത്തില്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് റാബ് കളക്ഷന്‍സ് പ്രിന്‍സിപ്പാള്‍ നതാന്‍ റാബ് പറഞ്ഞു. ഗാന്ധി എഴുതിയ മതപരമായ കത്തുകളില്‍ ഏറ്റവും മഹത്തരമായത് ഈ കത്താണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ