'പോറ്റിയെ കേറ്റിയത് മന്ത്രിയല്ല, തന്ത്രിയാണ്, ശബരിമലയിൽ നടന്ന കാര്യങ്ങൾ കോടതി കണ്ടെത്തും': തന്ത്രിക്കെതിരെ ​ഗണേഷ് കുമാർ

Published : Jan 12, 2026, 03:49 PM IST
City bus controversy-Ganesh Kumar reacts

Synopsis

മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ​ഗണേഷ് കുമാർ ചോദിച്ചു.

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രിക്കെതിരെ മന്ത്രി കെ ബി ​ഗണേഷ്കുമാർ. പോറ്റിയെ കയറ്റിയത് തന്ത്രിയാണ്, മന്ത്രിയല്ലെന്നാണ് ​ഗണേഷ് കുമാറിന്റെ പരാമർശം. മോഷ്ടാവായ പോറ്റിയെ ക്ഷേത്രത്തിൽ കൊണ്ടുവന്നതും അകത്തു കയറ്റിയതും തന്ത്രിയാണ്. വാജി വാഹനം അടിച്ചു കൊണ്ടുപോയത് ആരാണെന്നും ​ഗണേഷ് കുമാർ ചോദിച്ചു. ഉദ്ദേശിക്കുന്ന ആൾ കേസിൽ പ്രതിയാകണമെന്നാണ് യുഡിഎഫും- ബിജെപിയും പറയുന്നത്. ശബരിമലയിൽ നടന്നത് എന്ത് എന്ന് കോടതി കണ്ടെത്തുമെന്നും ​ഗണേഷ് കുമാർ പറഞ്ഞു. യുഡിഎഫ് മതവികാരം ഇളക്കി വിടുന്നു. ബിജെപിയെക്കാൾ അപകടകരമായ രീതിയിൽ. ബിജെപിക്ക് കോൺഗ്രസിനും ഒരേ സ്വരം. ശബരിമല, ശബരിമല എന്ന് മാത്രം പറയുന്നു. കോൺഗ്രസിന് അന്തസ്സുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നും ​ഗണേഷ്കുമാർ ആവശ്യപ്പെട്ടു.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് ആരോപണം
സൗദിയിലെ ഏറ്റവും പ്രായം കൂടിയ പൗരൻ, 110ാം വയസിൽ വിവാഹം കഴിച്ച് കുട്ടിയുടെ പിതാവായി, ശൈഖ് നാസർ വിടവാങ്ങി, 142-ാം വയസിൽ അന്ത്യം