കണ്ണൂരിൽ എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്.
കണ്ണൂർ: കണ്ണൂർ ഇരിട്ടി വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. എംഎസ്എഫ് ജില്ലാ പ്രവർത്തക സമിതി അംഗം മുഹമ്മദ് നൈസാമിനാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് മടങ്ങുകയായിരുന്ന നൈസാമിനെ കാറിലും ബൈക്കിലും എത്തിയ സംഘം തടഞ്ഞുനിർത്തി മർദിച്ച ശേഷം വെട്ടുകയായിരുന്നു.
കാലിനു വെട്ടേറ്റ നൈസാമിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമത്തിന് പിന്നിൽ എസ്ഡിപിഐ പ്രവർത്തകരെന്ന് എംഎസ്എഫ് ആരോപിച്ചു. പ്രദേശത്തു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലീഗ് - എസ്ഡിപിഐ സംഘർഷം നിലനിന്നിരുന്നു. സംഭവത്തിൽ മുഴക്കുന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
