
ഹരിയാന: ഓട്ടോറിക്ഷാ ഡ്രൈവറും സംഘവും യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ റോഡിലെറിഞ്ഞു കൊന്നു. ഹരിയാനയിലെ ഗുഡ്‍ഗാവിലാണ് സംഭവം. ബലാത്സംഗം എതിർക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഡ്രൈവർ സ്ത്രീയുടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ ഓട്ടോയിൽ നിന്ന് വലിച്ചെറിയുകയായിരുന്നു.
ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയാണ് ക്രൂര പീഡനത്തിന് ഇരയായത്. മെയ് 29 നാണ് കേസിന് ആസ്‍പദമായ സംഭവം. മെയ് 29 നായിരുന്നു സംഭവം. ഭർത്താവിനോട് തർക്കം നിലനിന്നതിന് ശേഷം വീട്ടുകാർ ഭർത്താവിനെ കാണാൻ പോകുകയാണ്. ഹരിയാന മനേസർ സെക്ടർ പോലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകി. പ്രതികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. എന്നാൽ വൈദ്യ പരിശോധനക്ക് യുവതി തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam