വയനാട് പുരയിടത്തില്‍ കഞ്ചാവ് കൃഷി, ഒരാള്‍ പിടിയില്‍‌

By Web DeskFirst Published Jul 26, 2016, 12:08 PM IST
Highlights

വയനാട് കല്‍പറ്റയില്‍ പുരയിടത്തില്‍ കൃഷിചെയ്‍ത കഞ്ചാവുചെടികള്‍ പൊലീസ് പിടികൂടി നശിപ്പിച്ചു.  കഞ്ചാവ് കൃഷിചെയ്‍ത വേങ്ങപ്പള്ളി സ്വദേശി കുഞ്ഞുമുഹമ്മതിനെ കല്‍പറ്റ കോടതി 14ദിവസത്തേക്ക് റിമാന്റു ചെയ്‍തു.

 വേങ്ങപ്പള്ളിയിലും പരിസരങ്ങളിലും കഞ്ചാവു കൃഷി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് കല്‍പറ്റ പൊലീസ് അന്വേഷണം തുടങ്ങിയത്. തുടക്കത്തില്‍ തന്നെ കുഞ്ഞുമുഹമ്മതിനെ പിടികൂടാനായി. 14 ചെടികളാണ് കുഞ്ഞുമുഹമ്മദ് കൃഷി ചെയ്‍തിരുന്നത് ഇതില്‍ 13 എണ്ണം ഒരുമിച്ചും ഒരു ചെടി കുറച്ചുമാറിയുമായിരുന്നു. നാലുമുതല്‍ അഞ്ചുമാലംവരെ പ്രായമായവയായിരുന്നു ചെടികള്‍. ജില്ലാ പൊലിസ് ചീഫ് കെ കാര്‍ത്തിക്, ഡിവൈഎസ്‍പി കെ എസ് സാബു എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധന. ഇത്തരത്തില്‍ കുഞ്ഞുമുഹമ്മദ് ഇതിനുമുമ്പും കൃഷിചെയ്‍ത എന്ന് സംശയമുണ്ട്. പ്രദേസവാസികളിലാരെങ്കിലും കുഞ്ഞുമുഹമ്മതിനെ പോലെ കൃഷി ചെയ്യുന്നുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരുന്നു. കുഞ്ഞുമുഹമ്മതിനെ കല്‍പറ്റ കോടതി 14 ദിവസത്തേക്ക് റിമാന്‍റു ചെയ്‍തു.

click me!