കഞ്ചാവു കേസിലെ പ്രതിയുടെ ആക്രമണത്തില്‍ എസ് ഐയ്‌ക്ക് ഗുരുതര പരിക്ക്

Published : Jul 19, 2016, 05:09 PM ISTUpdated : Oct 04, 2018, 05:12 PM IST
കഞ്ചാവു കേസിലെ പ്രതിയുടെ ആക്രമണത്തില്‍ എസ് ഐയ്‌ക്ക് ഗുരുതര പരിക്ക്

Synopsis

കൊച്ചി: കൊച്ചിയില്‍ കഞ്ചാവു കേസിലെ പ്രതിയുടെ ആക്രമണത്തില്‍  നോര്‍ത്ത് സ്റ്റേഷന്‍ എസ് ഐയ്‌ക്ക് ഗുരുതര പരുക്ക്. ബ്ലേഡ് കൊണ്ട് ശരീരം മുഴുവന്‍ പരുക്കേറ്റ എസ് ഐ സനലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രതി നവീന്‍ ദേവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഞ്ചാവ് കച്ചവടം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് എറണാകുളം സ്വദേശിയായ നവീന്‍ ദേവ്.നാലു ദിവസം മുമ്പാണ് കഞ്ചാവ് കേസില്‍ പിടിയിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.പലപ്പോഴും പൊലീസ് കസ്റ്റഡിയിലിരിക്കുമ്പോഴും ഇയാള്‍ അക്രമാസക്തനായിരുന്നു.വീട്ടില്‍ സഹോദരനുമായി കയ്യാങ്കളിയിലേര്‍പ്പെട്ട നവീനെ നിയന്ത്രിക്കാനാകുന്നില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് നോര്‍ത്ത് എസ്ഐ യുടെ നേതത്വത്തിലുളള പൊലീസ് സ്ഥലത്തെത്തിയത്.

ഇയാളെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് എസ്ഐയെ പ്രതി ആക്രമിച്ചത്. ഗുരുതരപരിക്കേറ്റ എസ്ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിക്കവെ ചാടി പോകാന്‍ ശ്രമിച്ച പ്രതിയെ ഏറെ പാടുപെട്ടാണ് പൊലീസ് ആംബുലന്‍സില്‍ കയറ്റിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സോണിയാ ഗാന്ധി ആശുപത്രിയിൽ, പെട്ടന്നുള്ള കാലാവസ്ഥാ മാറ്റം വെല്ലുവിളി, രാഹുലും പ്രിയങ്കയും ആശുപത്രിയിൽ
സ്ഥിരമായി അച്ഛനെ മദ്യപിക്കാൻ ക്ഷണിക്കും, സുഹൃത്തുക്കളെ ഹെൽമെറ്റിനടിച്ച് പരുക്കേൽപ്പിച്ച് മകൻ, അറസ്റ്റ്