കഞ്ചാവ് മാഫിയകള്‍ തമ്മില്‍ വെടിവെപ്പ്; പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്

Web Desk |  
Published : Jun 27, 2018, 05:54 PM ISTUpdated : Oct 02, 2018, 06:49 AM IST
കഞ്ചാവ് മാഫിയകള്‍ തമ്മില്‍ വെടിവെപ്പ്; പ്രതി വിദേശത്തേക്ക് കടന്നതായി പൊലീസ്

Synopsis

കാസര്‍ഗോഡ് വെടിവെപ്പ് പ്രതി വിദേശത്തേക്ക് കടന്നു

കാസര്‍ഗോഡ്: കഞ്ചാവ് മാഫിയകൾ തമ്മിലുണ്ടായ വെടിവെപ്പിലെ മുഖ്യ പ്രതി കോലാച്ചി നാസർ വിദേശത്തേക്ക് കടന്നു. പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നതിന് മുൻപ് പ്രതി രക്ഷപെടുകയായിരുന്നു. വിദേശത്തേക്ക് രക്ഷപെട്ടത് ബാംഗ്ലൂർ വിമാനത്താവളം വഴിയെന്നും പൊലീസ് വ്യക്തമാക്കി. 

ബേക്കലിൽ ജൂണ്‍ 24 ന് രാത്രിയാണ് കഞ്ചാവ് മാഫിയകൾ തമ്മിൽ വെടിവെപ്പുണ്ടായത്. കാലിന് വെടിയേറ്റ യുവാവവിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബേക്കൽ പാലക്കുന്നിലെ സ്വകാര്യ കെട്ടിടത്തിനകത്താണ് കഞ്ചാവ് മാഫിയ കേന്ദ്രീകരിച്ചിരുന്നത്. 

പാലക്കുന്ന് സ്വദേശി ഫയാസിന്‍റെ കാലിനാണ് വെടിയേറ്റത്. ഇയാളെ ആദ്യം കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മംഗലാപുരത്തേക്ക് മാറ്റി. ബേക്കൽ സ്വദേശിയായ കോലാച്ചി നാസറാണ് വെടിവച്ചെതെന്ന സൂചനയെ തുടര്‍ന്ന് പിറ്റേന്ന് തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും അതിന് മുമ്പ് ഇയാള്‍ കടന്നുകളയുകായായിരുന്നു. ഇയാൾ തന്നെയാണ് ഫയാസിനെ മംഗലാപുരത്തേക്ക് കൊണ്ടുപോയത്.

ഞായറാഴ്ചയായതിനാൽ കടകളൊന്നും തുറന്നിരുന്നില്ല. അത്കൊണ്ട് തന്നെ വിവരം പുറത്തറിഞ്ഞില്ല. രക്തക്കറ കണ്ടതിനെ തുടർന്നാണ് പൊലീസെനെ വിവരം അറിയിക്കുന്നത്. പിന്നീട് പൊലീസെത്തി പരിശോധന നടത്തി. സംഘത്തിലുണ്ടായിരുന്നവരെല്ലാം  ഒളിവിലാണ്. നേരത്തേയും സാമാനമായ രീതിയിൽ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് വെടിവെപ്പുണ്ടാകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹണിമൂൺ കഴിഞ്ഞെത്തിയതിന് പിന്നാലെ നവവധുവിന്റെ ആത്മഹത്യാ ശ്രമം; സംഭവം ബെം​ഗളൂരുവിൽ
സാന്താ ക്ലോസിനെ അവഹേളിച്ചെന്ന് പരാതി; ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്