നഗരമധ്യത്തില്‍ പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ കഞ്ചാവ് കൃഷി

By Web DeskFirst Published Jul 17, 2016, 6:08 PM IST
Highlights

മൂന്ന് മാസത്തോളം വളര്‍ച്ചയെത്തിയ പത്തിലധികം ചെടികളാണ് കണ്ടെത്തിയത്. കൊച്ചി എളമക്കര സ്റ്റേഷന് എണ്ണൂറ് മീറ്റര്‍ മാറിയായിരുന്നു കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത്. ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പ് മെസിന് സമീപത്താണ്ഇവ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ക്യാമ്പിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ ആരാണ് കഞ്ചാവ് കൃഷി ചെയ്തതെന്ന് വ്യക്തമല്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. കൊച്ചി നഗരത്തില്‍ നിന്ന് ആദ്യമായാണ് ഇത്രയും അധികം കഞ്ചാവ് ചെടികള്‍ കണ്ടെത്തുന്നത്.

click me!