അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട; മൂന്നരക്കോടി രൂപയുടെ കഞ്ചാവ് കൃഷി നശിപ്പിച്ചു

Web Desk |  
Published : Jul 10, 2018, 08:38 PM ISTUpdated : Oct 04, 2018, 03:06 PM IST
അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട; മൂന്നരക്കോടി രൂപയുടെ കഞ്ചാവ് കൃഷി നശിപ്പിച്ചു

Synopsis

അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട​ 5 ഏക്കർ കഞ്ചാവ് കൃഷി നശിപ്പിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. ഉൾവനത്തിൽ കൃഷി ചെയ്തിരുന്ന അഞ്ചേക്കറിലെ ക‌ഞ്ചാവ് തോട്ടം പൊലീസ് നശിപ്പിച്ചു. നശിപ്പിച്ച കഞ്ചാവിന് വിപണിയിൽ മൂന്നരക്കോടി രൂപ വിലവരും.

അഗളിക്ക് സമീപം ഭൂതയാർ കുളളാട് വനമേഖലയിലാണ് 5 ഏക്കർ കഞ്ചാവ് തോട്ടം. വിളവെടുപ്പിന് പാകമായ 5000ലധികം ചെടികളാണ് പൊലീസ് നശിപ്പിച്ചത്. ആദ്യ വിളവെടുപ്പിന് ഒരുങ്ങുന്നതിനിടെ അഗളി

എ എസ് പി സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാവോയിസ്റ്റ് സ്വാധീന മേഖലയായതിനാൽ തണ്ടർബോൾട്ടിന്റെ സഹായത്തോടെയായിരുന്നു തെരച്ചിലെന്ന് പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത് നശിപ്പിച്ച കഞ്ചാവിന് വിപണിയിൽ മൂന്നരക്കോടി രൂപ വിലമതിക്കും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയും വലിയ കഞ്ചാവ് തോട്ടം നശിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മാസം അട്ടപ്പാടി പാടവയലിന് സമീപം രണ്ടേക്കർ കഞ്ചാവ് തോട്ടം എക്സൈസ് അധികൃതർ നശിപ്പിച്ചിരുന്നു. തോട്ടം നടത്തുന്നവരെപ്പറ്റി യാതൊരു തെളിവുകളൊന്നും കിട്ടിയിട്ടില്ല. ഉൾ വനത്തിൽ ഇനിയും വൻതോതിൽ കഞ്ചാവ് കൃഷിയുണ്ടെന്നാണ് പൊലീസ് നിഗമനം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
​അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആ​ഗസ്റ്റിലെ ആക്രമണത്തിൽ