നഴ്സുമാരുടെ വേതനം: ഉത്തരവ് നടപ്പാക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി

By Web DeskFirst Published Jul 10, 2018, 8:30 PM IST
Highlights
  • കേരളാ പ്രൈവറ്റ് മാനെജ്മെന്‍റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദ്ദേശം
  • ഹര്‍ജി കോടതി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും

കൊച്ചി: നഴ്സുമാരുടെ പുതുക്കിയ മിനിമം വേതനം നടപ്പാക്കാത്ത ആശുപത്രി മാനേജ്മെന്റുകൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കരുതെന്ന സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. കേരളാ പ്രൈവറ്റ് മാനെജ്മെന്‍റ് ഹോസ്പിറ്റല്‍സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജി കോടതി വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.  

മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ നടപടിക്കെതിരെയാണ് മാനെജ്മെന്‍റുകള്‍ ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കേസുകള്‍ കോടതിയുടെ പരിഗണനയിലിരിക്കേ വേതനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സാമാന്യ നീതിയുടെ ലംഘനമെന്നും വേതന പരിഷ്കരണ ഉത്തരവിന്‍റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പീ‍ഡിപ്പിക്കുന്നത് തടയണം എന്നും മാനെജ്മെന്‍റുകള്‍ ആവശ്യപ്പെട്ടു. ഇതേതുടര്‍ന്നായിരുന്നു ശിക്ഷാ നടപടി പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.


 

click me!