
കോഴിക്കോട്: മുക്കം മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് എത്തുച്ചുകൊടുക്കുന്ന മാഫിയ സംഘത്തിലെ പ്രധാനി അറസ്റ്റില്‍. നെല്ലിക്കാപറമ്പ് കപ്പക്കാടന്‍ മാതവന്‍ എന്ന അബ്ദുല്‍ സഫീറിനെയാണ് മുക്കം പോലീസ് പിടികൂടിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ അറസ്‌ററ് ചെയ്തത്.
മുക്കത്തും പരിസര പ്രദേശങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന മാഫിയാ സംഘത്തലവനായ നെല്ലിക്കാപറമ്പ് കപ്പക്കാടന്‍ മാതവന്‍ എന്ന അബ്ദുല്‍ സഫീറിനെയാണ് മുക്കം പോലീസ് പിടികൂടിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ധാരാളം കഞ്ചാവ് എത്തിക്കുന്നതായ വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസും സന്നദ്ധ സംഘടനകളും മാസങ്ങളായി അബ്ദദുള്‍ സഫീറിനെ നിരീക്ഷിച്ച് വരികയായിരുന്നു. ഒമ്പതോളം ഏജന്റുമാരും മേഖലിയല്‍ കഞ്ചാവ് വിതരണം ചെയ്യുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മുക്കം അഡീഷനല്‍ എസ് ഐ അബ്ദുറഹിമാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുക്കം, വലിയ പറമ്പ്, കറുത്തപറമ്പ്, നെല്ലിക്കാപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തുന്നത്. പ്രതിയെ വടകര നാര്‍ക്കോട്ടിക് കോടതിയില്‍ ഹാജറാക്കി 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam