പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും കോഴിക്കോട്ട് മാലിന്യ കൂമ്പാരം

By Web DeskFirst Published Jul 24, 2016, 1:03 PM IST
Highlights

കോഴിക്കോട്: കോളറ അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുമ്പോളും കോഴിക്കോട് നഗരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ പെരുകുകയാണ്. ശുചീകരണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അധികൃതര്‍ പറയുമ്പോളും നഗരത്തിന്റ പലയിടങ്ങളും മാലിന്യം നിറഞ്ഞ് ചീഞ്ഞ് നാറുകയാണ്.

നഗരസഭാകാര്യാലയത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള റെയില്‍വേ സ്റ്റേഷന്‍ റോഡിലെ കാഴ്ചയാണിത്.
പ്‌ളാസ്റ്റിക് മാലിന്യം മുതല്‍ അറവ് ശാലയിലെ മാലിന്യങ്ങള്‍ വരെ ഉണ്ടിവിടെ. വിദ്യാഭ്യാസ സ്ഥാപനങ്ങളും കടകളും അടക്കമുള്ള പ്രദേശത്ത് ആളില്ലാത്ത നേരത്ത് മാലിന്യം ഉപേക്ഷിച്ച് കടന്നുകളയുന്ന സംഭവം വര്‍ഷങ്ങളായി പതിവാണ്. സംഭവത്തെക്കുറിച്ച് നിരവധി തവണെ പാരാതിപ്പെട്ടെങ്കിലും നടപടിയുണ്ടാവാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

മെഡിക്കല്‍ കോളേജ് പരിസരവും മാലിന്യത്തിന്റ കേന്ദ്രമാണ്. ആശുപത്രിക്ക് സമീപം തന്നെ മാലിന്യം കുന്നുകൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആശങ്കയുണ്ട്. കോളറ അടക്കമുള്ള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോളാണ് കോര്‍പ്പറേഷന്‍ പരിധിയിലിങ്ങനെ മാലിന്യം കുന്നുകൂടുന്നത്. നഗരമിങ്ങനെ ചീഞ്ഞ് നാറുമ്പോളും നടപടി ഉടനുണ്ടാകുമെന്ന് പറയുന്നതല്ലാതെ അധികൃതര്‍ക്ക് അനക്കമില്ല.

click me!