വിവാഹ വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മരണം 18 ആയി

Published : Feb 19, 2018, 10:59 AM ISTUpdated : Oct 05, 2018, 03:50 AM IST
വിവാഹ വീട്ടില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; മരണം 18 ആയി

Synopsis

ജ​യ്പു​ര്‍: വി​വാ​ഹ വീ​ട്ടി​ല്‍ പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ര്‍ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18 ആ​യി. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ര്‍ ജി​ല്ല​യി​ലെ ബീ​വാ​ര്‍ ടൗ​ണി​ലാണ് വെ​ള്ളി​യാ​ഴ്ച​  അ​പ​ക​ടമുണ്ടായത്. രണ്ട് നിലകളുള്ള വീട്ടില്‍ അതിഥികള്‍ നിരഞ്ഞ സമയത്താണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അ​ജ്മീ​ര്‍ സ്വ​ദേ​ശി സു​രേ​ന്ദ്ര കു​മാ​ര്‍ പ​രേ​ച്ച ത​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ന് ഒ​രു​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഒ​ന്‍പ​ത് മൃ​ത​ദേഹങ്ങള്‍ കൂ​ടി ക​ണ്ടെ​ടു​ത്തു.

പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഒ​രാ​ള്‍ ഒ​ഴി​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റിലേക്ക് മറ്റൊരു സിലിണ്ടറില്‍ നിന്ന് പാ​ച​ക​വാ​ത​കം നി​റ​യ്‌ക്കാന്‍ ശ്രമിച്ചപ്പോഴാണ് തീപിടിച്ചതെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ര്‍​ക്ക് 50,000 രൂ​പ​യും സ​ര്‍​ക്കാ​ര്‍ ധ​ന സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്. അപകടത്തില്‍ പരിസരത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതിനാല്‍ അവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി..

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

2012 ജനുവരി 1 ന് ശേഷം ജനിച്ചവർക്കെല്ലാം ബാധകം, 18 തികഞ്ഞ പുരുഷന്മാർക്ക് സൈനിക സേവനം നിർബന്ധമാക്കി കുവൈത്ത്; 'ഏക മകന് മാത്രം ഇളവ്'
രണ്ട് ദിവസം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്, കടലിൽ വീണാൽ രക്ഷിക്കാനാളില്ല; അറിയിപ്പുമായി ദുരന്തനിവാരണ വിഭാഗം