ഗൗരി ലങ്കേഷിന്‍റെ കൊലാപാതകം; സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്കയച്ചു

By Web DeskFirst Published Sep 26, 2017, 8:53 AM IST
Highlights

ബെംഗളുരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ വിദഗ്ധ പരിശോധനയ്ക്കായി സിസിടിവി ദൃശ്യങ്ങള്‍ അമേരിക്കയിലേക്കയച്ചു.  പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുമ്പോളാണ് കര്‍ണ്ണാടക പൊലിസിലെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പുതിയ നീക്കം. സെപ്റ്റംബര്‍ 5 ന് നടന്ന കൊലപാതകത്തില്‍ പൊലീസിന്‍റെ പക്കലുള്ള ഏക തെളിവാണ് ഗൗരി ലങ്കേഷിന്‍റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍. 

അമേരിക്കയിലെ ഡിജിറ്റല്‍ ലബോറട്ടറിയിലേക്കയച്ച ദൃശ്യങ്ങളുടെ പരിശോധനഫലം ദിവസങ്ങള്‍ക്കകം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഹെല്‍മറ്റ് ധരിച്ചെത്തിയ കൊലപാതകികള്‍ രണ്ട് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ദൃശ്യങ്ങള്‍ വ്യക്തമല്ല എന്നതാണ് അന്വേഷണ സംഘത്തെ കുടുക്കിയത്. ആക്രമികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെടുക്കുന്നതും അന്വേഷണ സംഘത്തിനു മുന്നിലുള്ള വെല്ലുവിളിയാണ്. 

click me!