
ബംഗളുരു: ബിജെപിയുടെ കടുത്ത വിമര്‍ശകയും എഴുത്തുകാരിയുമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ്(55) കൊല്ലപ്പെട്ടു. രാജരാജേശ്വരി നഗറിലെ വസതിയില്‍ വെച്ച് കഴുത്തിലും നെഞ്ചിലും വെടിയേറ്റ ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരണമടഞ്ഞു. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കാറില്‍ നിന്നിറങ്ങി ഗേറ്റ് തുറക്കവെയാണ് ഗൗരി ലങ്കേഷിന് വെടിയേറ്റതെന്ന് പൊലിസ് അറിയിച്ചു.
കല്‍ബുര്‍ഗി വധത്തില്‍ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന്‍റെ പേരില്‍ കടുത്ത ഭീഷണികള്‍ ഗൗരി നേരിട്ടിരുന്നു. ബിജെപിയുടെ ഫാസിസ്റ്റ്- വര്‍ഗ്ഗീയ നിലപാടുകളെ ഇന്ത്യന്‍ പൗരയെന്ന നിലയില്‍ എതിര്‍ക്കുന്നതായി അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. അക്രമികള്‍ ഏഴ് റൗണ്ട് വെടിയുതിര്‍ത്തയായി കര്‍ണ്ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡി പറഞ്ഞു. കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സഹോദരന്‍ ഇന്ദ്രജിത്ത് ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുക്തിവാദിയും പുരോഗമന ആശയങ്ങളുടെ പ്രചാരകനുമായിരുന്ന കല്‍ബുര്‍ഗിയുടെ കെലപാതകത്തോട് സാമ്യമുണ്ട് ഈ സംഭവത്തിനും. വൈകിട്ട് എട്ടരയോടെ സംഭവം നടന്നതായാണ് പൊലിസ് നല്‍കുന്ന പ്രാഥമിക വിവരം. ടാബ്ലോയ്ഡ് പത്രമായ ലങ്കേഷ് പത്രികയുടെ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കന്നഡയിലും ഇംഗ്ലീഷിലുമായി നിരവധി പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി ലങ്കേഷിന്‍റെ മകളാണ്.
Protest being held outside senior journalist #GauriLankesh's residence in Bengaluru's Rajarajeshwari Nagar; she was shot dead this evening. pic.twitter.com/q8MwyJJkT9
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam