ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കിടെ ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിക്ക് കേടുപാടുകൾ പറ്റിയെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെ കിം ജോങ് വിഷയത്തിൽ പ്രചരിച്ചതായി കിംവദന്തികൾ ആരംഭിച്ചത്.

ടെഹ്റാൻ: ഇറാൻ ഇസ്രയേൽ സംഘ‍ർഷം രൂക്ഷമാകുന്നതിനിടെ ടെഹ്റാനിലെ ഉത്തര കൊറിയൻ എംബസിക്ക് നേരെ മിസൈൽ ആക്രമണം ഉണ്ടായതായി വാർത്തകൾ പ്രചരിച്ചികുന്നു. ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിയിൽ ഇസ്രായേൽ മിസൈലുകൾ പതിച്ചതായി ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ സ്ഥിരീകരിച്ചതായാണ് എക്സ് അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. 'ഇസ്രയേൽ വലിയ തെറ്റ് ചെയ്തു' എന്ന് കിം ജോങ് ഉൻ പറഞ്ഞതായാണ് പ്രചാരണം നടന്നത്. എന്നാൽ കിം ജോങ് ഉൻ അത്തരമൊരു പ്രസ്താവന നടത്തിയതായി സ്ഥിരീകരിച്ച രേഖകളില്ല.

Add Asianetnews as a Preferred SourcegooglePreferred

ഇസ്രയേൽ നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തെക്കുറിച്ച് പ്രധാന അന്താരാഷ്ട്ര വാർത്താ ഏജൻസികളും ഔദ്യോഗിക ഉത്തരകൊറിയൻ മാധ്യമങ്ങളും അദ്ദേഹത്തിന്റെ ഒരു അഭിപ്രായവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ടൈംസ് നൗ ഫാക്ട് ചെക്ക് വിഭാഗം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ ഇറാനിൽ നടത്തുന്ന ആക്രമണങ്ങൾക്കിടെ ടെഹ്‌റാനിലെ ഉത്തരകൊറിയൻ എംബസിക്ക് കേടുപാടുകൾ പറ്റിയെന്ന് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾക്ക് പിന്നാലെ കിം ജോങ് വിഷയത്തിൽ പ്രചരിച്ചതായി കിംവദന്തികൾ ആരംഭിച്ചത്.

Scroll to load tweet…

ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമനേയിയെ തെരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ രംഗത്തെത്തിയിരുന്നു. ഇറാനിൽ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തതിനെ അംഗീകരിക്കുന്നുവെന്നും പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള ഇറാനിയൻ ജനതയുടെ അവകാശങ്ങളെയും തിരഞ്ഞെടുപ്പിനെയും ബഹുമാനിക്കുന്നതായും ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട്‌ചെയ്തു. ഇറാനെതിരേ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങളെയും ഉത്തര കൊറിയ കുറ്റപ്പെടുത്തി.