ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പളിനെതിരെ നടപടി; അവധിയിൽ പ്രവേശിക്കാൻ മാനേജ്‌മെന്‍റ്

Published : Feb 12, 2018, 10:55 AM ISTUpdated : Oct 04, 2018, 11:43 PM IST
ട്രിനിറ്റി സ്കൂൾ പ്രിൻസിപ്പളിനെതിരെ നടപടി; അവധിയിൽ പ്രവേശിക്കാൻ മാനേജ്‌മെന്‍റ്

Synopsis

കൊല്ലം: ഗൗരി നേഹയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ ആഘോഷപൂർവ്വം തിരിച്ചെടുത്ത ട്രനിറ്റി സ്കൂളിലെ പ്രിൻസിപ്പളി പ്രിൻസിപ്പളിനോട് അവധിയിൽ പ്രവേശിക്കാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. വിരമിക്കുന്നത് വരെ അവധിയില്‍ പ്രവേശിപ്പിക്കാനാണ് മാനേജ്മെന്‍റ് ആവശ്യപ്പട്ടിരിക്കുന്നത്. അധ്യാപകരെ കേക്ക് മുറിച്ച് ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസ വകുപ്പ് രംഗത്ത് വന്നിരുന്നു.

പ്രിൻസിപ്പളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മാനേജ്മെന്‍റിനോട് ഡിഡിഇ ശ്രീകല നോട്ടീസ് അയച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അധ്യാപകരെ തിരിച്ചെടുത്ത സംഭവത്തില്‍ ഗുരുതര പരാമർശങ്ങളാണ് സ്കൂളിനെതിരെ ഡിഡിഇ ശ്രീകല നടത്തിയിരിരുന്നത്. അധ്യാപികമാരെ ആഘോഷപൂർവ്വം തിരിച്ചെടുത്തത് ഒരു തരത്തിലും അംഗീകരിക്കാനാകില്ല. കൂടാതെ ചിത്രങ്ങളെടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. 

സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണിത്. അപക്വമായ ഈ നടപടിക്ക് നേതൃത്വം നൽകിയ പ്രൻസിപ്പാളിനെ പുറത്താക്കണമെന്നും കൂടെ ഉണ്ടായിരുന്ന അധ്യാപകർക്കെതിരെ നടപടി എടുക്കണമെന്നും ഡിഡിഇ ആവശ്യപ്പെട്ടിരുന്നു.  സംഭവങ്ങൾ ആവർത്തിച്ചാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനെയി വീണു, ലോകം മുൾമുനയിൽ! തിരിച്ചടി ഉടനെന്ന് ഇറാൻ; ഇസ്രായേലിനും അമേരിക്കയ്ക്കും മുന്നറിയിപ്പ്
ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ വച്ച്; ട്രംപിന് നന്ദി പറഞ്ഞ് റെസ പഹ്‌ലവി