ഗള്‍ഫ് രാജ്യങ്ങളിലെ മരുന്നുവില ഏകീകരണത്തിന് തുടക്കമായി; 400ഓളം മരുന്നുകള്‍ക്ക് വില കുറഞ്ഞു

Published : Apr 18, 2016, 01:19 AM ISTUpdated : Oct 04, 2018, 11:30 PM IST
ഗള്‍ഫ് രാജ്യങ്ങളിലെ മരുന്നുവില ഏകീകരണത്തിന് തുടക്കമായി; 400ഓളം മരുന്നുകള്‍ക്ക് വില കുറഞ്ഞു

Synopsis

ജിസിസി അംഗരാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ ഉള്‍പ്പെട്ട കമ്മിറ്റിയുടെ തീരുമാനപ്രകാരം രാജ്യത്ത് 400 ഓളം മരുന്നുകള്‍ക്ക് ഞായറാഴ്ച മുതല്‍ വില കുറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളിലെ മരുന്നുകളുടെ വില ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. രക്തസമ്മര്‍ദ്ദം, പ്രമേഹം, വിവിധ തരം അലര്‍ജ്ജികള്‍ക്കുള്ള  മരുന്നുകള്‍, വണ്ണം കുറയ്‌ക്കുന്നതിനുള്ള മരുന്നുകള്‍, കണ്ണിലൊഴിക്കുന്ന മരുന്നുകള്‍ തുടങ്ങിയവയ്‌ക്കാവും പ്രധാനമായും  വില കുറയുക. പത്തു ശതമാനം മുതല്‍ 60 ശതമാനംവരെ വില കുറയും. മരുന്നുകളുടെ വില ഏറ്റവും കുറവുള്ളത് സൗദിയിലാണ്. ഈ വിലയ്‌ക്ക് ആനുപാതികമായി മറ്റു ജിസിസി രാജ്യങ്ങളിലെയും മരുന്നുവില ഏകീകരിക്കുകയാണ്. വില ഏകീകരണം നടപ്പാകുന്നതോടെ മരുന്നു കമ്പനികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ പല വില ഈടാക്കാനാവില്ല. അതോടൊപ്പം നിലവില്‍ കൂടുതല്‍ വില ഈടാക്കുന്നത് കമ്പനികള്‍ കുറയ്‌ക്കേണ്ടിവരും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീകാര്യത്ത് സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി, അന്വേഷണമാരംഭിച്ച് പൊലീസ്
പേരാമ്പ്ര സ്ട്രോങ്ങ് റൂം വിവാദം; ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്‌ട്രോംഗ് റൂം തുറന്നിട്ടില്ലെന്ന് കളക്ടര്‍