സൗദിയിലെ ഫാക്ടറികളില്‍ 10 വനിതാ ജീവനക്കാരെയെങ്കിലും നിയമിക്കണമെന്ന് നിര്‍ദ്ദേശം

By Web DeskFirst Published Apr 18, 2016, 12:54 AM IST
Highlights

സൗദിയിലെ ഫാക്ടറികളില്‍ ചുരുങ്ങിയത് പത്ത് വനിതാ ജീവനക്കാരെ ജോലിക്ക് നിയമിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെനിര്‍ദ്ദേശം. വനിതാ ജീവനക്കാരുടെ ജോലി സമയം രാവിലെ ആറു മണിക്കും വൈകുന്നേരം അഞ്ചു മണിക്കും ഇടയിലായിരിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഫാക്ടറികളിലെ എല്ലാ നിര്‍മ്മാണ യൂണിറ്റുകളിലും ചുരുങ്ങിയത് പത്ത് വീതം വനിതാ ജീവനക്കാരെ നിയമിക്കണമെന്നാണ് സൗദി തൊഴില്മന്ത്രാലയം നിര്ദേശിച്ചിരിക്കുന്നത്. യോഗ്യതയുള്ള പരമാവധി സ്വദേശി വനിതകള‍ക്ക് ജോലി നല്കണമെന്നും ഫാക്ടറിയുടമകളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വനിതാവത്ക്കരണം ഉള്‍പ്പെടെ തൊഴില്‍ നിയമത്തില്‍ സുപ്രധാനമായ പല ഭേദഗതികളും വരുത്തി. 

ഫാക്ടറികളിലും സ്വകാര്യ സ്ഥാപനങ്ങളിലും വനിതാ ജീവനക്കാരുടെ ജോലി സമയം രാവിലെ ആറു മണിക്കും വൈകുന്നേരം അഞ്ചു മണിക്കും ഇടയിലായിരിക്കനമെന്നും പുതിയ നിയമത്തില്‍ പറയുന്നു. വനിതകള്‍ക്ക് മെച്ചപ്പെട്ടതും സുരക്ഷിതവുമായ തൊഴില്‍ സാഹചര്യം ഒരുക്കാന്‍ മന്ത്രാലയം നിര്‍ദ്ദേശിച്ചു. ഇതിലൂടെ വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയ്‌ക്കാനാകും എന്നാണു പ്രതീക്ഷ. നൂറു ശതമാനവും സ്വദേശി വത്ക്കരണം നടപ്പിലാക്കുന്ന മൊബൈല്‍ കടകളില്‍ ജോലി ചെയ്യാന്‍ പതിനായിരക്കണക്കിന് സൗദി വനിതകള്‍ക്ക് ഇപ്പോള്‍ പരിശീലനം നല്കി വരുന്നുണ്ട്. ബഖാലകള്‍ എന്നറിയപ്പെടുന്ന പലചരക്ക് കടകളിലും വനിതകള്‍ക്ക് തൊഴിലവസരം നല്കണമെന്ന നിര്‍ദ്ദേശമുണ്ട്. റമദാനില്‍ ജോലി സമയം ആറു മണിക്കൂറാക്കി ചുരുക്കുക, മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളഅ‍ നല്‍കുക തുടങ്ങിയവ നടപ്പിലാക്കിയാല്‍ സ്വകാര്യ മേഖലയിലേക്ക് കൂടുതല്‍ വനിതകള്‍ കടന്നു വരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

click me!