കുവൈറ്റില്‍ ആഭ്യന്തര ഉദ്പാദനത്തില്‍ വര്‍ദ്ധനവ്

Published : Jul 27, 2016, 12:50 AM ISTUpdated : Oct 05, 2018, 01:58 AM IST
കുവൈറ്റില്‍ ആഭ്യന്തര ഉദ്പാദനത്തില്‍ വര്‍ദ്ധനവ്

Synopsis

ആഭ്യന്തര ഉല്‍പാദനത്തില്‍ കഴിഞ്ഞ വര്‍ഷം 1.8 ശതമാനം വര്‍ധിച്ച് 40.033 ലക്ഷം കോടിയായി ഉയര്‍ന്നെന്ന് കുവൈറ്റ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ 2014നെ അപേക്ഷിച്ച് 0.5 ശതമാനത്തിന്റെ നേരിയ വര്‍ധനവ് മാത്രമാണുണ്ടായത്. എണ്ണവില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് 2014-15 സാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക ഉല്‍പാദനവും ഗണ്യമായി കുറഞ്ഞിരുന്നു. ഈ കാലയളവില്‍ പ്രദേശിക ഉല്‍പാദനം 6.3 ശതമാനമായിരുന്നു. 2014 ല്‍ ആളോഹരി വരുമാനം 11.003 ദിനാറായിരുന്നത് 2015 ല്‍ 8.095 ദിനാറായി കുറഞ്ഞു. 

2015 ല്‍ ആഭ്യന്തര ഉല്‍പാദനം 1.8 ശതമാനമായി വര്‍ധിച്ചെങ്കിലും ജനസംഖ്യാ വര്‍ധനവിനെത്തുടര്‍ന്ന് ആളോഹരി വരുമാനത്തില്‍ കുറവുണ്ടായി. 9.605 ദിനാറില്‍നിന്ന് 9.444 ദിനാറായി കഴിഞ്ഞ വര്‍ഷം ആളോഹരി വരുമാനം കുറഞ്ഞിരുന്നു.  അസംസ്‌കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ദേശീയ ഉല്‍പാദനത്തിലും കുറവുണ്ടായിട്ടുണ്ട്. 2014 ല്‍ ദേശീയ ഉല്‍പാദനം 63.4 ശതമാനമായിരുന്നത് 2015 ല്‍ 46 ശതമാനമായി കുറഞ്ഞതായി  റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം
സർക്കാർ ഓഫീസുകൾ 5 ദിവസം മാത്രം? ആഴ്ചയിൽ 2 അവധി? അവസാന മന്ത്രിസഭാ യോഗത്തിൽ നാളെ നിർണായക തീരുമാനം ഉണ്ടാകുമോ? ഫയൽ നീക്കത്തിന് അതിവേഗത, നിറയെ ആകാംക്ഷ