
ദില്ലി: 2019 ലെ തിരഞ്ഞെടുപ്പില്‍ മത്സരം നരേന്ദ്രമോദിയും ജനങ്ങളും തമ്മിലാവുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സാമൂഹിക മാധ്യമങ്ങളെ കുറിച്ച് ഇറക്കിയ പുസ്തക പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. നോട്ട് നിരോധനവും ജി എസ് ടിയും ചെറുകിട കച്ചവടക്കാരുടെ നിത്യജീവിതത്തെ തകര്‍ത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മാവതി വിഷയവും പശവും മറ്റ് വിവാദവുമെല്ലാം ജനങ്ങള്‍ക്കിടയില്‍ വിലപ്പോകുമെങ്കിലും ജനജീവിതത്തെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയാല്‍ ജനം അത് സഹിച്ച് നില്‍ക്കില്ലെന്നും കെജ്രിവാള്‍ പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുമായി ചേര്‍ന്ന് കെട്ടിപ്പടുക്കുന്ന പ്രതിപക്ഷ ഐക്യം നരേന്ദ്രമോദിക്ക് വെല്ലു വിളിയാകും, സര്‍ക്കാര്‍ ലജ്ജയില്ലാതെ നിയമ വിരുദ്ധ കാര്യങ്ങളില്‍ മുഴുകുമ്പോള്‍ മുഖ്യധാരാ മാധ്യമങ്ങളല്ല പകരം സമൂഹിക മാധ്യമങ്ങളാണ് വസ്തുതകള്‍ പുറത്തു കൊണ്ടുവരേണ്ടതെന്നും കെജ്രിവാള്‍ ഓര്‍മ്മിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam