വഴക്കിട്ട പ്രതികാരം തീർക്കാൻ സ്​ത്രീ അയൽവാസിയുടെ കുഞ്ഞിനെ തലക്കടിച്ചുകൊന്നു

Published : Nov 25, 2017, 09:20 AM ISTUpdated : Oct 04, 2018, 07:30 PM IST
വഴക്കിട്ട പ്രതികാരം തീർക്കാൻ സ്​ത്രീ അയൽവാസിയുടെ കുഞ്ഞിനെ തലക്കടിച്ചുകൊന്നു

Synopsis

ദില്ലി: വഴക്കിട്ട പ്രതികാരം തീർക്കാൻ സ്​ത്രീ അയൽവാസിയുടെ രണ്ട്​ വയസുള്ള മകനെ അടിച്ചുകൊലപ്പെടുത്തി. മക്കൾക്കൊപ്പം കളിക്കാൻ വീട്ടിലേക്ക്​ വിളിച്ചുവരുത്തിയായിരുന്നു കൊലനടത്തിയതെന്ന്​ പൊലീസ്​ പറയുന്നു. തെക്കുപടിഞ്ഞാറെ ദില്ലിയിലെ ഉത്തംനഗറിലാണ്​ ദാരുണ സംഭവം. ആരോപണ വിധേയയായ സ്​ത്രീ രണ്ടാം നിലയിൽ വാടകക്ക്​ താമസിക്കുകയായിരുന്നു.  അവിടെ വെച്ച്​ കുട്ടിയുടെ തലക്കടിച്ചുകൊലപ്പെടുത്തിയെന്ന്​ പൊലീസ്​ പറയുന്നു. 

കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയുമായി ആരോപണ വിധേയയായ സ്​ത്രീ ഏതാനും ദിവസം മുമ്പ്​ വാക്ക്​ തർക്കമുണ്ടായിരുന്നു.  കുട്ടിയെ കുടുംബാംഗങ്ങൾ അന്വേഷിക്കുകയും അയൽവാസിയായ സ്​ത്രീയുടെ വീട്ടിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയും ചെയ്​തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സ്​ത്രീയെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

താൽക്കാലിക ആശ്വാസം, പാക് ഇടപെടലിനോട് അനുകൂല നിലപാടുമായി ട്രംപ്, ഇറാനിൽ രണ്ടാഴ്ചത്തേക്ക് വെടിനിർത്തൽ
അന്ത്യശാസനം നീട്ടണം, അതിനുള്ളിൽ പരിഹാരം കാണാൻ കഴിയുമെന്ന് പാകിസ്ഥാൻ, വെടി നിർത്തൽ രണ്ടാഴ്ച കൂടി വേണമെന്നും ആവശ്യം