ഈ കമ്പനികളിലെ ജീവനക്കാര്‍ക്ക് ഇനി 24 മണിക്കൂറിനകം യുഎഇ വിസ

Web Desk |  
Published : Jul 10, 2018, 03:46 PM ISTUpdated : Oct 04, 2018, 02:49 PM IST
ഈ കമ്പനികളിലെ ജീവനക്കാര്‍ക്ക് ഇനി 24 മണിക്കൂറിനകം യുഎഇ വിസ

Synopsis

7500ലധികം കമ്പനികളിലെ 1,50,000 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  

ദുബായ്: 7500ലധികം കമ്പനികളിലെ ജീവനക്കാര്‍ക്ക് 24 മണിക്കൂറിനകം വിസ അനുദവിക്കാനുള്ള സംവിധാനം യുഎഇയില്‍ നിലവില്‍ വരുന്നു. ജബല്‍ അലി ഫ്രീ സോണ്‍ (JAFZA), ദുബായ് നാഷണല്‍ ഇന്റസ്ട്രീസ് പാര്‍ക്ക് (NIP) എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു.

7500ലധികം കമ്പനികളിലെ 1,50,000 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.  ജബല്‍ അലി ഫ്രീ സോണിന്റെയും ദുബായ് നാഷണല്‍ ഇന്റസ്ട്രീസ് പാര്‍ക്കിന്റെയും  പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കാനുള്ള നടപടികളുടെ ഭാഗമായാണ് നടപടി. കമ്പനികള്‍ക്ക് അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വിസ പോലുള്ള സാങ്കേതിക നടപടികളില്‍ കുരുങ്ങി പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാനുമാണ് പുതിയ നീക്കമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അശ്ലീല ഉള്ളടക്കം: എക്സിന് നോട്ടീസയച്ച് കേന്ദ്രം, 72 മണിക്കൂറിനകം നടപടിയെടുത്ത് മറുപടി നൽകാനും നിർദേശം
വെറും 10 മിനിറ്റ് യാത്ര പൂർത്തിയാക്കാൻ വേണ്ടി വന്നത് രണ്ടര മണിക്കൂർ, പാസഞ്ചര്‍ ട്രെയിനില്‍ പോസ്റ്റായ യാത്രക്കാരുടെ ക്ഷമകെട്ടു