ഔദ്യോഗിക വസതിയില്‍ 'പ്രേതം'; ബ്രസീല്‍ പ്രസിഡന്‍റ് വീട് ഒഴിഞ്ഞു

By Web DeskFirst Published Mar 12, 2017, 9:50 AM IST
Highlights

റിയോ: ബ്രസീലിയന്‍ പ്രസിഡണ്ട് മൈക്കല്‍ ടെമറും ഭാര്യയും വീട് മാറി. പ്രേതപ്പേടിയാണ് വീടുമാറ്റത്തിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനത്തെ അല്‍വരാഡ വസതിയില്‍ താമസിക്കുമ്പോള്‍ പ്രസിഡണ്ടിനും ഭാര്യയ്ക്കും  അസ്വാഭവികമായത് പലതും അനുഭവപെട്ടുവെന്നും അതിനാലാണ് പെട്ടെന്നുള്ള വീട് മാറ്റത്തിന് കാരണമെന്ന് ബ്രസീലിയന്‍ ന്യൂസ് വീക്കിലി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാപ്പല്‍, സിമ്മിങ്ങ് പൂള്‍, ഫുട്‌ബോള്‍ മൈതാനം, മെഡിക്കല്‍ സെന്റര്‍, പൂന്തോട്ടം തൂടങ്ങി എല്ലാ സൗകര്യങ്ങളുമടങ്ങിയതാണ് ബ്രസീലിയന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതി. പ്രഭാതം എന്ന് അര്‍ത്ഥം വരുന്ന സ്പാനീഷ് പേരാണ് വീടുള്ളത്.

അല്‍വരാഡ വസതി രൂപ കല്‍പന ചെയ്തത് ബ്രസീലിയന്‍ ആര്‍ക്കിടെക്റ്റ് ഓസ്‌കാര്‍ നെയ്മറാണ്. അല്‍വരാഡ കൊട്ടാരത്തില്‍ പ്രേതബാധയെന്ന് സംശയിക്കാവുന്ന പലതും കണ്ടതായി പ്രസിഡന്‍റും ഭാര്യയും അനുഭവിച്ചുവെന്നാണ് ചില പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രസിഡന്‍റിന്‍റെ ഭാര്യ വസതിയെ ബാധ ഒഴിപ്പിക്കാന്‍ ഒരു പുരോഹിതനെ വച്ച് ഉച്ചാടനം വരെ നടത്തിയെന്നാണ് ബ്രസീലിയന്‍ പത്രം ഗ്ലോബൊ പറയുന്നത്.

പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയ്ക്ക് സമീപമുള്ള ജബൂരു കൊട്ടാരത്തിലേക്കാണ് പ്രസിഡന്റും കുടുംബവും താമസം മാറിയത്. മുന്‍ ബ്രസീലിയന്‍ വൈസ് പ്രസിഡണ്ടായ മൈക്കല്‍ ടെമര്‍ പ്രസിഡണ്ടായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് വരെ താമസിച്ചത് ജംബുരു കൊട്ടാരത്തിലാണ്. ബ്രസീലില്‍ ടെമറിന്റെ അനുയായികള്‍ തന്നെ സര്‍ക്കാരിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി രംഗത്ത് വന്ന സമയത്താണ പ്രസിഡന്റിന്റെ വീട് മാറ്റം. 

click me!