
പത്തനംതിട്ട: പത്തനംതിട്ടയില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്‍റ് വീലില്‍ നിന്ന് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) യാണ് മരിച്ചത്.
ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ സഹോദരന്‍ അലന്‍ (5) സംഭവദിവസംതന്നെ മരണമടഞ്ഞിരുന്നു. സെപ്തംബര്‍ എട്ടാം തീയതി വ്യാഴാഴ്ചയാണ് സംഭവം നടന്നത്. അനുമതികള്‍ ഒന്നും ഇല്ലാതെയാണ് കാര്‍ണിവെല്‍ നടത്തിയത് എന്ന് നേരത്തെ വ്യക്തമായിരുന്നു.
അതേ സമയം പ്രിയങ്കയുടെ അവയവങ്ങൾ ദാനം ചെയ്യുന്നു. വൃക്കകളും കരളുമാണ് ദാനം ചെയ്യുന്നത്. തിരുവനന്തപുരത്തയും കൊല്ലത്തെയും സ്വകാര്യ ആശുപത്രികളിലാണ് അവയവ ദാന ശസ്ത്രക്രിയകൾ നടക്കുന്നത്. പ്രിയങ്കയുടെ സഹോദരൻ അലനും അപകടത്തിൽ മരിച്ചിരുന്നു.
തൊടുപുഴ സ്വദേശി സാബുവിനാണ് പ്രിയങ്കയുടെ കരൾ മാറ്റി വയ്ക്കുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നടക്കുന്ന ശസ്ത്രക്രിയക്കായി അടിയന്തരമായി ഒ നെഗറ്റീവ് അല്ലെങ്കിൽ എ നെഗറ്റീവ് രക്തം ആവശ്യമുണ്ട്. രക്തം നൽകാൻ തയ്യാറുളളവര്‍ 94977 13175, 9746 774455 എന്നീ നന്പറിൽ ബന്ധപ്പെടണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam