
അടിയന്തര സഹായം നല്‍കുന്നത് വൈകുകയാണെങ്കില് സംയുക്ത ആക്രമണം നടത്താനാകില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി റഷ്യയെ അറിയിച്ചു. അലപ്പോയില്‍ദുരിത ബാധിതര്‍ക്ക് സാഹയം നല്‍കാന്‍സിറിയന്‍സര്‍ക്കാര്‍അനുമതി നല്‍കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സംഘം കുറ്റപ്പെടുത്തി.അതേസമയം ചിലയിടങ്ങളില്‍ സിറിയന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും റിപ്പോര്‍ട്ടുണ്ട്
ഏറെ നാളത്തെ കൂടിയാലോചനകള്‍ക്കും മാരത്തണ്‍ ചര്‍ച്ചകള്‍ക്കും ശേഷമാണ് സിറിയയില്‍വെടിനിര്‍ത്തലിന് ധാരണയായത്. ഈ ധാരണ നിലവില്‍വന്ന് 4 ദിവസം പിന്നിടുമ്പോള്‍ അമേരിക്കയും റഷ്യയും തമ്മില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. തീവ്രവാദികളോട് അമേരിക്ക കൂടുതല്‍അകലം പാലിച്ചില്ലെങ്കില്‍വ്യോമാക്രമണം വീണ്ടും തുടങ്ങുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ അലപ്പോയടക്കമുള്ള പ്രദേശങ്ങളില്‍ മാനുഷിക സഹായം നല്‍കാന്‍ വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ധാരണ പ്രകാരം വെടിനിര്‍ത്തല്‍ഒരാഴ്ച പിന്നിട്ടാല്‍ഇസ്ലാമിക് സ്റ്റേറ്റിന്‍റെയും മറ്റ് തീവ്രവാദ സംഘങ്ങളുടെയും ശക്തി കേന്ദ്രങ്ങളില്‍അമേരിക്കയും റഷ്യയും സംയുക്ത ആക്രമണം നടത്തേണ്ടതാണ്.
എന്നാല്‍ അടിയന്തര സഹായം നല്‍കുന്നത് വൈകുകയാണെങ്കില് സംയുക്ത ആക്രമണം നടത്താനാകില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി റഷ്യയെ അറിയിച്ചു. അലപ്പോയില്‍ ദുരിത ബാധിതര്‍ക്ക് സാഹയം നല്‍കാന്‍ സിറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്ന് ഐക്യരാഷ്ട്രസഭ സംഘം കുറ്റപ്പെടുത്തി.
ഭക്ഷണവും മരുന്നുമില്ലാതെ രണ്ടരലക്ഷത്തോളം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നാണ് യുഎന്‍ കണക്ക്. അതേസമയം ചില പ്രദേശങ്ങളില്‍ വെടി നിര്‍ത്തല്‍ കരാര്‍ലംഘിച്ച് സിറിയന്‍സൈന്യം വിമതര്‍ക്ക് നേരെ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam