
റിയാദ്: പാട്ടുകാരനെ വേദിയിൽ കയറി കെട്ടിപ്പിടിച്ച ആരാധികയെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ്. തായിഫിലെ സംഗീതവിരുന്നിനിടെ നടന്ന സംഭവം വലിയ ചർച്ചയായി കഴിഞ്ഞു. ഇറാനി സംഗീതജ്ഞൻ മജീദ് അൽ മൊഹന്തിയുടെ സംഗീതവിരുന്ന്. യുവഗായകന്‍റെ പാട്ട് അരങ്ങ് തകർക്കുമ്പോഴാണ് ആരാധികയുടെ അപ്രതീക്ഷിത രംഗപ്രവേശം.
പാട്ടുകാരനെ കെട്ടിപ്പിടിച്ച സ്ത്രീയെ ഉടൻ സുരക്ഷാഉദ്യോഗസ്ഥരെത്തി പിടിച്ചു മാറ്റി. ആദ്യം ഒന്ന് പകച്ചെങ്കിലും മൊഹന്തി പാട്ടു തുടർന്നു. അവിടം കൊണ്ട് തീർന്നില്ല. ആരാധികക്കെതിരെ അതിക്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തു മക്ക പൊലീസ്. ഇവരുടെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
തായിഫിലെ ഒരു വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പെൺകുട്ടിയെ മാറ്റിയെന്നാണ് റിപ്പോർട്ട്. സ്ത്രീകൾക്ക് കർശനനിയന്ത്രണങ്ങളുള്ള സൗദിയിൽ അടുത്ത കാലത്താണ് വണ്ടിയോടിക്കുന്നതിനടക്കം ചില ഇളവുകൾ സർക്കാർ കൊണ്ടുവന്നത്. അതിനിടെ ഉണ്ടായ ഈ സംഭവം ചൂടേറിയ ചർച്ചകൾക്കും വഴി തുറക്കുകയാണ്.
ഒരു ആരാധികയുടെ സ്വാഭാവിക പ്രതികരണം കുറ്റകൃത്യമാകുന്നത് എങ്ങനെയെന്നതാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രധാന ചോദ്യം. Girl hugs Majid Al-Muhandis എന്ന അറബ് ഹാഷ് ടാഗിൽ വിഷയം സൈബർ ലോകത്ത് നിറയുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam