മഹാരാഷ്ട്ര സർക്കാർ 50 പുള്ളിപ്പുലികളെ ഗുജറാത്തിലെ റിലയൻസിന്റെ വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനും പുള്ളിപ്പുലികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുമാണ് ഈ നീക്കം.
മുംബൈ : മഹാരാഷ്ട്രയിൽ 50 പുള്ളിപ്പുലികളെ റിലയൻസിന് കീഴിലുള്ള മൃഗസംരക്ഷണ കേന്ദ്രത്തിനു കൈമാറുന്നു. ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാനാണ് ബിജെപി സർക്കാർ തീരുമാനം. പുള്ളിപ്പുലികളുടെ സംരക്ഷണവും, മനുഷ്യ-മൃഗ സംഘർഷങ്ങൾ വർധിക്കുന്ന സാഹചര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ഗണേഷ് നായിക്ക് വിശദീകരിച്ചത്.
ഘട്ടം ഘട്ടമായാകും പുള്ളിപ്പുലികളെ മാറ്റുക. കേന്ദ്ര മൃഗശാല അതോരിറ്റിയുടെ അനുമതി ലഭിച്ചതായും സർക്കാർ അറിയിച്ചു. പൂനെ, അഹല്യാനഗർ ജില്ലകളിൽ പുള്ളിപ്പുലികളുടെ എണ്ണം വർധിച്ചതിന് പിന്നാലെ ജനവസ മേഖലയിലേക്ക് കടക്കുന്നത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഗുജറാത്തിൽ 3000 ഏക്കറിലായി സ്ഥാപിച്ച വന്യജീവി പുനരധിവാസ കേന്ദ്രമാണ് വൻതാരയ ഇവിടെ വന്യജീവി സംരക്ഷണ നിയമങ്ങളുടെ ലംഘാനം നടക്കുന്നുവെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഹർജി പിന്നീട് സുപ്രീം കോടതി തള്ളുകയായിരുന്നു.