
കോഴിക്കോട്: നഗരത്തോട് ചേര്‍ന്നുള്ള ഇടവഴിയില്‍ പെണ്‍കുട്ടിക്ക് നേരെ ആക്രമണം നടത്തിയ പ്രതി പൊലീസ് പിടിയില്‍.
പെണ്‍കുട്ടിയെ അപമാനിക്കന്‍ ശ്രിമിക്കുന്ന ദൃശ്യങ്ങളെ അടിസ്ഥാനമാക്കി നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വെള്ളയില്‍ തോപ്പയില്‍ സ്വദേശി ജംഷീറിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്ത്. പുലര്‍ച്ചെ കൊയിലാണ്ടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പൊലീസ് പിന്തുടരുന്നത് മനസ്സിലാക്കിയ ജംഷീര്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നിനിടെയാണ് പിടിയികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കാര്യക്ഷമമായ ഇടപെടലാണ് പ്രതി പിടിയിലാകാന്‍ കാരണമായത്.
ദൃശ്യങ്ങള്‍ സാമൂഹിക മധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടക്കാവ് പൊലീസ് നേരിട്ട് കേസെടുക്കാന്‍ തീരുമാനിച്ചു. കേസ് കൂടുതല്‍ ബലപ്പെടുത്താന്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയെ ബോധവല്‍ക്കരിച്ച് പരാതി എഴുതിവാങ്ങുകയും ചെയ്തു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷനും മറ്റു തെളിവുകളും കണക്കിലെടുത്ത് പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്കായി വലവിരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മുതല്‍ നാല് വരെയുള്ള സമയത്ത് കൊയിലാണ്ടിയില്‍ ഇയാളുടെ മൊബൈല്‍ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തവെയാണ് പ്രതി പിടിയിായത്. കൊയിലാണ്ടിയില്‍ പരിശോധന നടത്തുന്നതിനിടെ മുഖം മറച്ച് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ജൂനിയര്‍ എസ്.ഐ ഷാജു, സീനിയര്‍ സി.പി.ഒ ബൈജു, ഷിബു, ദിജു. എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തിലെ വൈഎംസിഎ ക്രോസ് റോഡിന് സമീപം ഇടവഴിയില്‍ വെച്ചാണ് പ്രതി യുവതിയെ കടന്നു പിടിച്ച്ത് ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മധ്യമങ്ങളില്‍ പ്രചരിച്ചതോടെ നടക്കാവ് പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam