Latest Videos

ഉത്തരാഖണ്ഡില്‍ പശുസംരക്ഷണത്തിന് ഇനി സര്‍ക്കാര്‍ സേന

By Web DeskFirst Published Oct 22, 2017, 5:33 PM IST
Highlights

പശുസംരക്ഷണത്തിനയി പ്രത്യേക സംഘം രൂപീകരിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത്. 11 പോലീസുകാരെ ഉള്‍പ്പെടുത്തിയ സംഘം ഉത്തരാഖണ്ഡിലെ കുമയോണ്‍-ഖര്‍വാള്‍ മേഖലകളില്‍ നിരീക്ഷണം നടത്തും. പശുക്കളെ ഉപദ്രവിച്ചാല്‍ തല്‍ക്ഷണം നടപടിയെടുക്കാന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബി.ജെ.പിയുടേയും സംഘപരിവാറിലെയും നേതാക്കള്‍ നേരത്തെ തന്നെ പശു സംരക്ഷണമെന്ന ആശയ പ്രചാരണം നടത്തുകയും ഗോരക്ഷാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു സര്‍ക്കാര്‍ തന്നെ പശു സംരക്ഷണത്തിനായി സംഘത്തെ രൂപീകരിക്കുന്നത്. 11 പോലീസുകാരെ ഉള്‍പ്പെടുത്തിയ പ്രത്യേക സംഘമാണ് ഉത്തരാഖണ്ഡിലെ കുമയോണ്‍-ഖര്‍വാള്‍ മേഖലകളില്‍ നിരീക്ഷണം നടത്തുക. പശുക്കളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ഉടനടി നടപടിയെടുക്കാന്‍ സംഘത്തിന് നിര്‍ദ്ദേശമുണ്ട്.

പശുക്കളളക്കടത്തും ഗോവധവും വര്‍ദ്ധിച്ചെന്ന് കാട്ടിയാണ് മുഖ്യമന്ത്രി ഇത്തരമൊരു സംഘം രൂപീകരിച്ചത്. അധികാരമേറ്റപ്പോള്‍ തന്നെ  സര്‍ക്കാര്‍ പശു സംരക്ഷണത്തിന് പ്രതിഞ്ജാബന്ധമാണെന്ന് ത്രിവേന്ദ്ര റാവത്ത് പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക വസതിയില്‍ പശുത്തൊഴുത്തും പിന്നാലെ നിര്‍മിച്ചു. ഡെറാഡൂണിന് സമീപമുള്ള ഖട്ടര്‍പൂരിനെ രാജ്യത്തെ പ്രധാന പശു തീര്‍ഥാടനകേന്ദ്രമാക്കണമെന്ന ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ആവശ്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്.

click me!