ആര്‍സിസിയില്‍ നിന്ന് എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു

By Nirmala babuFirst Published Apr 11, 2018, 1:41 PM IST
Highlights
  • ആര്‍സിസിയില്‍ നിന്ന് എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു
  • ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്

തിരുവനന്തപുരം: റീജിണല്‍ കേന്‍സര്‍ സെന്ററില്‍ (ആര്‍സിസി) നിന്ന് എച്ച്ഐവി ബാധിച്ചെന്ന് സംശയിക്കുന്ന പെണ്‍കുട്ടി മരിച്ചു. രക്തം സ്വീകരിക്കുന്നതിനിടെ എച്ചിഐവി ബാധിച്ചെന്നാണ് സംശയം. ആലപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടിയാണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ച ഒന്‍പത് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചതായി പരാതി ഉയര്‍ന്നത്. 

ആലുപ്പുഴ മെഡിക്കല്‍ കോളജില്‍ നടത്തിയ രക്തപരിശോധനയില്‍ രക്താര്‍ബുദം സ്ഥിരീകരിച്ചതിനെ തുടര്‍ ചികിത്സകള്‍ക്കായാണ് കുട്ടിയെ തിരുവനന്തപുരം ആര്‍സിസിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് ഒന്‍പതിന് ആര്‍.സി.സിയില്‍ നിന്നുള്ള രക്തപരിശോധന റിപ്പോര്‍ട്ടില്‍ കുട്ടിക്ക് എച്ച്.ഐ.വി ബാധയില്ല. തുടര്‍ന്ന് പലതവണ ആര്‍എസിയിയില്‍ നിന്ന് രക്തം സ്വീകരിച്ച ശേഷം ആഗസ്ത് 25ന് വീണ്ടും ആര്‍സിസിയില്‍ നടന്ന രക്തപരിശോധനയില്‍ കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. 

ഇതിനു ശേഷം നാലു തവണ കീമോത്തറാപ്പി നടന്നു. പല തവണ ആര്‍എസിയിയില്‍ നിന്നും രക്തം സ്വീകരിക്കുകയും ചെയ്തു. ആഗസ്ത് 25ന് വീണ്ടും ആര്‍സിസിയില്‍ നടന്ന രക്തപരിശോധന റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് എച്ച്.ഐവി ബാധയുണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കേളേജ് ആശുപത്രിയിലും സ്വകാര്യ ലാബിലും കുട്ടിയുടെയും രക്ഷിതാക്കളുടെയും രക്തപരിശോധന നടത്തി. രക്ഷിതാക്കള്‍ക്ക് എച്ച്ഐവിയില്ലെന്ന് വ്യക്തമായതോടെയാണ് ആര്‍സിസിക്ക് നേരെ ആരോപണമുയര്‍ന്നത്.

എന്നാല്‍ ഡല്‍ഹിയിലെ നാഷണല്‍ ലാബില്‍ നിന്നുള്ള പരിശോധന റിപ്പോര്‍ട്ട് വന്നാല്‍ മാത്രമെ കാര്യങ്ങള്‍ ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് ആര്‍.സി.സി അധികൃതര്‍ പറയുന്നു. അതേസമയം കുട്ടി എച്ച്.ഐ.വി പോസറ്റീവ് തന്നെയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആന്‍റി റിട്രോ വൈറല്‍ ചികിത്സ നടക്കുന്നതിനാല്‍ എച്ച്.ഐ.വി വൈറസിന്‍റെ ശക്തി കുറഞ്ഞതാകാം റിപ്പോര്‍ട്ട്‍ നെഗറ്റീവായതിന് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

click me!