മുന്‍ കാമുകന്‍റെ കഴുത്തില്‍ കഠാര വച്ച്  ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പെണ്‍കുട്ടി

Web Desk |  
Published : Jun 28, 2018, 11:08 AM ISTUpdated : Oct 02, 2018, 06:41 AM IST
മുന്‍ കാമുകന്‍റെ കഴുത്തില്‍ കഠാര വച്ച്  ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് പെണ്‍കുട്ടി

Synopsis

കത്തി ചൂണ്ടി മുന്‍ കാമുകി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്ന് യുവാവ്

ഹെലെന: കഴിഞ്ഞ ദിവസം മൊണ്ടാനയിലെ ഗ്രേറ്റ് ഫാള്‍സില്‍നിന്ന് പൊലീസിന് ഒരു ഫോണ്‍ സന്ദേശം ലഭിച്ചു. വിറച്ചുകൊണ്ട് ഒരു യുവാവാണ് ഫോണിന് മറുവശത്തുണ്ടായിരുന്നത്. പുറത്തു പോയതിന് ശേഷം തന്‍റെ വീട്ടിലേക്ക് കയറിയതും വാതിലിന് പിന്നില്‍ മറഞ്ഞുനിന്ന മുന്‍ കാമുകി കഴുത്തില്‍ കഠാരയമര്‍ത്തി തന്നെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നായിരുന്നു അയാളുടെ പരാതി. 

യുവാവ് വീട്ടിലില്ലാത്ത സമയത്ത് വീട് കുത്തി തുറന്ന് അകത്ത് കയറിയ മുന്‍ കാമുകിയായ 19 കാരി സാമന്ത റായ് മിയേര്‍സ് ആണ് സംഭവത്തിന് പിന്നില്‍.  മുറിയിലേക്ക് കടന്ന യുവാവിന്‍റെ പുറകില്‍നിന്ന് കഴുത്തിലേക്ക് കത്തിവച്ച പെണ്‍കുട്ടി പിന്നീട് വസ്ത്രങ്ങള്‍ ഊരി മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു.

തന്‍റെ വസ്ത്രങ്ങള്‍ ഊരിമാറ്റിയ സാമന്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും അപ്പോഴും കഠാര തന്‍റെ കഴുത്തില്‍ ചേര്‍ത്ത് വച്ചിരുന്നതിനാല്‍ ഭയംകൊണ്ട് എതിര്‍ക്കാന്‍ കഴിഞ്ഞില്ലെന്നും യുവാവ് പറഞ്ഞു. സാമന്തയ്ക്കെതിരെ അതിക്രമം, ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.

എതിര്‍ത്തപ്പോള്‍ കയ്യില്‍ കടിച്ചു. ലൈംഗിക ബന്ധത്തിന് ശേഷം സാമന്ത  കിടക്കയില്‍ മൂത്രമൊഴിക്കുകയും  മുറിയിലെ വസ്തുക്കള്‍ നശിപ്പിക്കുയും ചെയ്തതായും ഇയാള്‍ പരാതിയില്‍ പറയുന്നു. സാമന്ത കഠാരയുമായി കിടക്കയില്‍ ഇരിക്കുന്ന ചിത്രം യുവാവ് എടുത്തിരുന്നു. ഇത് തെളിവായി ഇയാള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം യുവാവ് സാമന്തയെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ശേഷം സ്വയരക്ഷയ്ക്കായി കയ്യില്‍ർ കഠാര നല്‍കിയതാണെന്നുമാണ് സാമന്തയുടെ അഭിഭാഷകന്‍റെ വാദം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എൻഡിഎയിൽ നേരിട്ടത് കടുത്ത അവ​ഗണന, യുഡിഎഫ് എല്ലാവരെയും ഉൾക്കൊള്ളുന്ന മുന്നണി'; സന്തോഷമെന്ന് സി കെ ജാനു
കൊല്ലത്ത് വാഴയിലയിൽ അവലും മലരും പഴവും വെച്ച് പൊലീസിനു നേരെ സിപിഎം നേതാവിന്റെ കൊലവിളി