അമ്പലത്തിനുള്ളില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Published : Feb 06, 2018, 03:14 PM ISTUpdated : Oct 04, 2018, 04:26 PM IST
അമ്പലത്തിനുള്ളില്‍ വച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

Synopsis

ഭോപ്പാല്‍:അമ്പലത്തിനുള്ളില്‍ വച്ച് 23 കാരിയെ ബലാത്സംഗം ചെയ്ത മൂന്നംഗ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സഹായത്തോടെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. മധ്യപ്രദേശിലെ ധര്‍ ജില്ലയിലാണ് സംഭവം. 

ആണ്‍സുഹൃത്തിനെ കാണാനായി പറ്റല്‍വാഡ ഗ്രാമത്തിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ ഒരു അമ്പലത്തിനടുത്തായാണ് സുഹൃത്തിനെ കാത്തുനിന്നത്.  എന്നാല്‍ ഒറ്റയ്ക്ക് നില്‍ക്കുന്നതെന്താണെന്ന് ചോദിച്ചെത്തിയ ആള്‍ സുരക്ഷാകാരണങ്ങള്‍ പറഞ്ഞുകൊണ്ട് അമ്പലത്തിന്‍റെ വളപ്പിലേക്ക് കയറി നില്‍ക്കാന്‍ പെണ്‍കുട്ടിയോട് പറഞ്ഞു. തുടര്‍ന്ന് മറ്റു രണ്ടു സുഹൃത്തുകളെ വിളിച്ച് ഗേറ്റ് പൂട്ടിയ ശേഷം മൂവരും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. 

ബലാത്സംഗത്തിന് ശേഷം മൂവരും പെണ്‍കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. പെണ്‍കുട്ടി ആണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നീട് മറ്റൊരു സുഹൃത്തിനെ വിളച്ച് കാര്യം പറയുകയായിരുന്നു. ഇവരാണ് പൊലീസില്‍ വിവരമറിയിക്കുന്നത്. 

സഞ്ജു ബാബ എന്ന സ്റ്റിക്കറൊട്ടിച്ച ബൈക്കിലാണ് പ്രതികളിലൊരാള്‍ സഞ്ചരിച്ചത്. ഇത് പെണ്‍കുട്ടി കൗണ്‍സിലേര്‍സില്‍ ഒരാളോട് പറഞ്ഞിരുന്നു.
ഈ ബൈക്കിനെ പിന്തുടര്‍ന്ന പൊലീസ് പ്രതികളിലൊരാളായ സഞ്ജയ് പട്ടേലിനെ അറസ്റ്റ് ചെയ്തു. കുറ്റം സമ്മതിച്ച ഇയാള്‍ മറ്റു പ്രതികളുടെ പേരുകളും പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് പ്രതികളിലൊരാളായ അഖിലേഷ് പട്ടേല്‍, മഹാദേവ് പട്ടിദര്‍ എന്നിവരെ പൊലീസ് പിടികൂടി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

10 സീറ്റിൽ തന്നെ മത്സരിക്കണമെന്ന് കേരളാ കോൺഗ്രസ്, വിട്ടുവീഴ്ച വേണ്ടന്ന് ഉന്നതാധികാര സമിതി യോഗത്തില്‍ പൊതുവികാരം
മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു; അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പടെ വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്ക്