തനിക്കിഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കൂട്ടുകാരിയെ യുവതി കൊന്നു

Published : Mar 21, 2017, 03:18 PM ISTUpdated : Oct 05, 2018, 03:23 AM IST
തനിക്കിഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കൂട്ടുകാരിയെ യുവതി കൊന്നു

Synopsis

ഛണ്ഡിഗഡ്: തനിക്കിഷ്ടപ്പെട്ട യുവാവിനെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ച കൂട്ടുകാരിയെ യുവതി കൊന്നു. ഛണ്ഡിഗഡിലാണ് സംഭവം. പാനിപപ്പട്ട് സ്വദേശിനിയായ കോമള്‍ (22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. അടുത്ത കൂട്ടുകാരിയായ മീനയാണ് കൊലപാതകി. മീനയ്ക്ക് ഇഷ്ടപ്പെട്ട യുവാവിനെ കോമള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിന് പ്രേരണ നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഫെബ്രുവരി 28നായിരുന്നു കോമളിന്റെ വിവാഹം. മാതാപിതാക്കള്‍ കണ്ടെത്തിയ യുവാവിനെയാണ് കോമള്‍ വിവാഹം കഴിച്ചത്. ഇതാണ് മീനയെ ചൊടിപ്പിച്ചത്. മാര്‍ച്ച് പതിനേഴിന് ട്രീറ്റ് നല്‍കാനെന്ന പേരില്‍ കോമളിനെ വിളിച്ച് വരുത്തിയ ശേഷം വിഷം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോമള്‍ വിഷം കഴിച്ചതായി സഹോദരനെ ഫോണില്‍ വിളിച്ച് മീന പറയുകയും ചെയ്തു.

സഹോദരനെത്തി കോമളിനെ ഫൂല്‍ സിംഗ് പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോമളിന്റെ പിതാവ് ഇന്ദര്‍ സിംഗിന്റെ പരാതിയില്‍ മീനയെ അറസ്റ്റ് ചെയ്തു. മീന ഒളിവിലാണ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ മോദിയെ വരവേറ്റ് യുഎഇ; നേരിട്ടെത്തി സ്വീകരിച്ച് പ്രസിഡന്‍റ്
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, 8 ജില്ലകളിൽ യെല്ലോ അലർട്ട്