റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന്റെ സ്റ്റാഫിൽ സഭ നിർദേശിച്ചയാളെ നിയമിച്ചതിന് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നന്ദി പറഞ്ഞു

തിരുവനന്തപുരം : റവന്യൂ മന്ത്രി എ. പി. അനിൽ കുമാറിന്റെ സ്റ്റാഫ് സെക്രട്ടറിമാരിൽ സഭ നിർദേശിച്ചയാളെ നിയമിച്ചതിൽ മന്ത്രിയോട് പരസ്യമായി നന്ദി പറഞ്ഞ് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. റവന്യൂ വകുപ്പിൽ നിങ്ങൾക്ക് സ്വീകാര്യനായ ആരെയും സജസ്റ്റ് ചെയ്തോളൂ, അവരെ എടുത്തിരിക്കുമെന്ന് മന്ത്രി നേരത്തെ ഉറപ്പു നൽകിയിരുന്നു. മന്ത്രി ഭംഗിവാക്ക് പറഞ്ഞതാണെന്നാണ് ആദ്യം കരുതിയത്. പക്ഷേ ആ ഉറപ്പ് മന്ത്രി പാലിച്ചുവെന്നും ഭൂപ്രശ്നങ്ങളിൽ ഇടപെടാൻ സഭയ്ക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്നും ബിഷപ്പ് പാംപ്ലാനി വ്യക്തമാക്കി. . കാസർകോട് ജെൻസി യുവജന ദിനാഘോഷ വേദിയിൽ വെച്ച് മന്ത്രി എ പി അനിൽ കുമാർ വേദിയിലുള്ളപ്പോഴായിരുന്നു ജോസഫ് പാംപ്ലാനിയുടെ പ്രതികരണം.