കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

Published : Jan 12, 2026, 01:46 PM IST
Kerala Police

Synopsis

തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിന്നീട് എങ്ങോട്ടാണ് കുട്ടി പോയതെന്ന യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കരമന പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ബന്ധുക്കൾ ഹൈദരാബാദിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഹുൽ ഈശ്വറിന് പുതിയ കുരുക്ക്, 'കോടതിയുടെ കർശന നിർദ്ദേശം ലംഘിച്ചു, അതിജീവിതയെ വീണ്ടും അപമാനിച്ചു', ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ നോട്ടീസയച്ച് കോടതി
വിജയ് ചോദ്യമുനയിൽ; കരൂർ കേസിൽ ദില്ലി സിബിഐ ആസ്ഥാനത്ത് ചോദ്യം ചെയ്യുന്നു, കരൂർ സംഭവത്തെക്കുറിച്ച് ചോദ്യാവലി