വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി

Published : Feb 23, 2018, 08:20 AM ISTUpdated : Oct 04, 2018, 07:48 PM IST
വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി

Synopsis

ഭോ​പ്പാ​ൽ: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ വളപ്പില്‍ വച്ച് ക്രൂരമായി കൊലപ്പെടുത്തി. മധ്യപ്രദേശിലെ അ​നു​പ്പു​ർ ജി​ല്ല​യി​ലെ കോ​ത്മ​യി​ലാ​ണ് പൂ​ജ പാ​നി​ക് എ​ന്ന വി​ദ്യാ​ർ​ഥി​നി​യെ തയറുത്തു കൊലചെയ്തതത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ബയോളജി ക്ലാസിന് എത്തിയതായിരുന്നു പൂജ.  ഈ സമയം പിന്നാലെ എത്തിയ അക്രമകാരി പൂജയുടെ പിന്‍‌കഴുത്തില്‍ വെട്ടുകയായിരുന്നു.

അക്രമകാരി ആരാണെന്ന് വ്യക്തമല്ല, വെട്ടിയ ശേഷം വാ​ൾ ഉ​പേ​ക്ഷി​ച്ച് ഇയാള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.  സ്കൂള്‍ പരിസരത്ത് ഒരു ആവശ്യത്തിനായി എത്തിയ മുന്‍ അ​ധ്യാ​പ​ക​ൻ മാ​ത്ര​മാ​ണ് കൊ​ടും​ക്രൂ​ര​ത​യ്ക്കു സാ​ക്ഷി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ദ്ദേ​ഹം ബ​ഹ​ളം​കൂ​ട്ടി ആ​ളു​ക​ളെ അ​റി​യി​ച്ചു. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ പൂ​ജ മ​രി​ച്ചു. 

പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പൂജയ്ക്ക് നേരത്തെ പൂവാലന്മാരുടെ ശല്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മുന്‍ നിര്‍ത്തിയാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദ ലംബോർഗിനി അപകടകേസ്: പ്രതിഷേധം ശക്തമായതോടെ കടുപ്പിച്ച് പൊലീസ്, പ്രതി അറസ്റ്റിൽ
വേനല്‍ കടുത്തതോടെ കാട്ടുതീ ഭീഷണി; നെല്ലിക്കാ മലയില്‍ കാട്ടുതീ പട‍ർന്നു, സിഗരറ്റ് അവശിഷ്ടത്തിൽ നിന്നും തീ പടർന്നതെന്ന് നാട്ടുകാർ