കോഴിക്കോട് മണ്ണ് നീക്കാൻ കളക്ടർ നൽകിയ നിർദേശം നിർമാണ കമ്പനി പാലിക്കാത്തതിനെ ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ നിയമപരവും സാങ്കേതികവുമായ അന്വേഷണം നടത്തുമെന്നും, റിപ്പോർട്ട് ലഭിച്ച ശേഷമേ നിർമാണം തുടരാൻ അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. 

കോഴിക്കോട്: മണ്ണ് നീക്കാൻ കളക്ടർ നൽകിയ നിർദേശം നിർമാണ കമ്പനി നടപ്പിലാക്കിയില്ലെന്നും ആ കാര്യം ഗൗരവമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലാ ഭരണകൂടം എന്തുകൊണ്ട് നടപടി എടുത്തില്ല എന്ന ചോദ്യത്തിന്, മണ്ണ് നീക്കാൻ പറഞ്ഞിട്ട് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇന്ന് രാത്രിയും തിരച്ചിൽ നടത്തുമെന്നും രണ്ട് സോണിൽ തിരച്ചിൽ പൂർത്തിയായെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം സോണിൽ ഇന്ന് രാത്രി തിരച്ചിൽ പൂർത്തിയാക്കും. പുഴയിൽ പൂർണമായ തിരച്ചിൽ നടത്തും. ഇത് ഒറ്റപ്പെട്ട സ്ഥലത്ത് നടന്ന സംഭവം. ജില്ലയിൽ ആകെ എന്ന് ചിത്രീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ സാങ്കേതികവും നിയമപരവുമായ അന്വേഷണം നടത്തും. നിബന്ധനകൾ പാലിച്ചോ എന്ന് സൂക്ഷ്മ പരിശോധന നടത്തും. രണ്ട് ഭാഗത്തും പരിശോധന നടത്തും. റിപ്പോർട്ടിന് ശേഷം മാത്രം നിർമാണം തുടരാൻ അനുമതി നൽകൂ. നിർത്താതെ തുടരുന്ന മഴയാണ് തിരച്ചിലിന് തടസമെന്നും വയനാട് ടൗൺഷിപ്പിൽ മാറ്റിയിട്ടുള്ള മണ്ണ് നീക്കാൻ നിർദേശം നൽകിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മൺകൂന അപകടത്തിന് വഴിവെക്കാൻ സാധ്യതയുണ്ട്. നാളെ തന്നെ അന്വേഷണ സമിതി രൂപീകരിക്കും. 

അപകട പ്രദേശം പ്രത്യേക പഠനം നടത്തണം. കേരളത്തിലെ മണ്ണിന്റെ ഘടനക്ക് വിത്യാസം ഉണ്ട്. ഇത് പറഞ്ഞതിനാണ് എന്നെ പരിഹസിച്ചത്. തുരക്കുന്ന സമയത്ത് ബലം കുറഞ്ഞ മണ്ണ് അയയും. പിന്നീട് മഴ വരുമ്പോൾ പൊട്ടും. ഹൈവേ നിർമാനത്തിലും ഇതേ പ്രശ്നം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് അന്വേഷണം നടക്കും. പ്രഥമ പരിഗണന മനുഷ്യ ജീവനും സ്വത്തിനുമാണ്. അത് സംരക്ഷിച്ചേ തുരങ്കപാത നിർമാണം തുടരൂ. കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തില്ല. അവരുടെ ഉത്തരവാദിത്തം പറയിക്കും. വീട് തകർന്നവരുടെ പുനരദിവാസം ഉറപ്പാക്കും. പുനരധിവാസത്തിൽ ജില്ലാ ഭരണകൂടം റിപ്പോർട്ട് നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.