പെണ്‍കുട്ടികള്‍ക്കിടയിലെ മദ്യപാനം പേടിപ്പെടുത്തുന്നതെന്ന് മനോഹര്‍ പരീക്കര്‍

Published : Feb 10, 2018, 12:05 PM ISTUpdated : Oct 04, 2018, 08:09 PM IST
പെണ്‍കുട്ടികള്‍ക്കിടയിലെ മദ്യപാനം പേടിപ്പെടുത്തുന്നതെന്ന് മനോഹര്‍ പരീക്കര്‍

Synopsis

പനജി:  ഗോവയിലെ കോളേജുകളില്‍ ലഹരി പിടിമുറുക്കുന്നുണ്ടെന്ന് മനോഹര്‍ പരീക്കര്‍. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗം നേരത്തെ ഉണ്ടായിരുന്നതാണ് എന്നാല്‍ പെണ്‍കുട്ടികള്‍ മദ്യം ഉപയോഗിക്കുന്നത് ഭയക്കേണ്ട സാഹചര്യം തന്നെയാണെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. സംസ്ഥാന് യൂത്ത് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പരീക്കര്‍. 

താന്‍ ഐ ഐ ടിയില്‍ പഠിച്ച് കൊണ്ടിരുന്ന സമയത്ത് ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടായിരുന്നു. എന്നാല്‍ ലഹരി ഉപയോഗത്തിന്റെ അളവ് വളരെ കുറഞ്ഞ തോതില്‍ മാത്രമായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ വളരെ വ്യാപകമായ രീതിയില്‍ പ്രചരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഗോവയിലെ മയക്കു മരുന്നു മാഫിയകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോലിചെയ്യാനുള്ള യുവാക്കളുടെ മടിയാണ് ഗോവയിലെ തൊഴിലില്ലായ്മയ്ക്ക് പിന്നിലെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. കുട്ടികളെ കര്‍ശനമായി നിയന്ത്രിക്കുന്നത് മാത്രമേ അവരെ ലഹരിയില്‍ നിന്ന് മോചിപ്പിക്കാന്‍ സഹായിക്കൂവെന്നും പരീക്കര്‍ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണം കട്ടവരാരപ്പാ, സഖാക്കളാണേ അയ്യപ്പ, സ്വർണം വിറ്റതാർക്കപ്പാ, കോൺഗ്രസിനാണേ അയ്യപ്പാ, പോറ്റി പാട്ടിന് പുതിയ വരികളുമായി കെ സുരേന്ദ്രന്‍
പുറത്ത് ‘വീട്ടിൽ ഊണ്’, അകത്ത് മിനി ബാർ, മുകൾ നിലയിൽ രഹസ്യ അറ, റെയ്ഡിൽ കിട്ടിയത് 76 കുപ്പി മദ്യം