
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പ്, ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പ് എന്നിങ്ങനെ പലവിധ വിശേഷണങ്ങള്‍ ഏറെയുള്ള ഫേസ്ബുക്ക് കൂട്ടായ്മയാണ് ജിഎന്‍പിസി അഥവാ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കമന്‍റ് ലഭിച്ച പോസ്റ്റിനുള്ള ഗിന്നസ് റെക്കോര്‍ഡ് വരെ തിരുത്തിയെഴുതിയാണ് ജിഎന്‍പിസി ഫേസ്ബുക്കില്‍ തരംഗം സൃഷ്ടിച്ചത്.
മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചു എന്നിങ്ങനെ നിരവധി പരാതികള്‍ ജിഎന്‍പിസിക്കെതിരെ ഉയര്‍ന്ന് വന്നെങ്കിലും ഗ്രൂപ്പിലെ അംഗങ്ങള്‍ ഇപ്പോള്‍ ഡബിള്‍ സ്ട്രോംഗായി തന്നെയാണ് നിലകൊള്ളുന്നത്. ഇപ്പോള്‍ കേരള പൊലീസിന് വേണ്ടി രംഗത്ത് വന്നാണ് ജിഎന്‍പിസി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.
2.3 മില്യണ്‍ അംഗങ്ങളുള്ള ഗ്രൂപ്പിന്‍റെ അഡ്മിന്‍ തന്നെയാണ് ഇങ്ങനെ ഒരു അഭ്യര്‍ഥനയുമായി എത്തിയിരിക്കുന്നത്. 9.36 ലക്ഷം ലെെക്കുകളാണ് ഇപ്പോള്‍ കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിനുള്ളത്. ഇത് പത്ത് ലക്ഷമാക്കാന്‍ ജിഎന്‍പിസിയിലെ അംഗങ്ങളോട് സഹായിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അഡ്മിന്‍ അജിത് കുമാര്‍ ടി എല്‍.
നർമ്മം കലർന്ന മറുപടികളിലൂടെ കേരള പൊലീസിന്‍റെ പേജ് വളർത്തി ജനപ്രിയമാക്കിയ സാരഥികളായ നാല് അഡ്മിൻസിനും ജിഎന്‍പിസിയുടെ പേരിലുള്ള സല്യൂട്ടും അജിത് നല്‍കുന്നു.
അജിത് കുമാറിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
പ്രിയപ്പെട്ട കൂടപ്പിറപ്പുകളെ,
ലോകത്തിലെ ഏറ്റവും വലിയ മലയാളി ഫെസ്ബൂക് കൂട്ടായ്മ നമ്മുടെ GNPC ആണല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്, ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പ് അങ്ങനെ ബഹുമതികൾ പലതു.
കേരള പോലീസിന്റെ ഫേസ്ബുക് പേജ് 9.36 ലക്ഷം എത്തി നിൽക്കുകയാണ്. 1 മില്യൻ ആകാൻ വേണ്ടി നമുക്കു ചങ്കുകൾക്കു ഒന്നു സഹായിച്ചാലോ, കൈകോർത്താലോ. അപ്പൊ എല്ലാരും താഴെയുള്ള ലിങ്കിൽ കയറി ഒരു ലൈക്ക് ചെയ്യാൻ മറക്കണ്ട.
നർമ്മം കലർന്ന മറുപടികളിലൂടെ കേരള പോലീസിന്റെ പേജ് വളർത്തി ജനപ്രിയമാക്കിയ സാരഥികളായ 4 അഡ്മിൻസിനും GNPC വക സല്യൂട്ട്.
അപ്പൊ എല്ലാരും താഴെയുള്ള ലിങ്കിൽ കയറി ഒരു ലൈക്ക് ചെയ്യാൻ മറക്കണ്ട.
https://www.facebook.com/keralapolice/
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam