മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ജിഎന്‍പിസി

Aleena PC |  
Published : Jul 08, 2018, 11:27 PM ISTUpdated : Oct 02, 2018, 06:45 AM IST
മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്ന് ജിഎന്‍പിസി

Synopsis

മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ല തിരുത്തുമായി ജിഎന്‍പിസി

തിരുവനന്തപുരം:മദ്യപന്‍മാരെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് എക്സൈസ് കേസെടുത്ത ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും )  ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ 'എബോട്ട് ദിസ് ഗ്രൂപ്പില്‍' തിരുത്ത്. മദ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റുകളും ഗ്രൂപ്പില്‍ അനുവദനീയമല്ലെന്നാണ് ജിഎന്‍പിസി കുറിച്ചിരിക്കുന്നത്.  ജിഎന്‍പിസിയുടെ ലോഗോയും നാമവും വ്യാജമായി ഉപയോഗിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഈ ഗ്രൂപ്പിന് യാതൊരു ബന്ധവും ഇല്ലെന്നും ജിഎന്‍പിസി പറയുന്നു. സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും പാനീയങ്ങളുടെയും ചിത്രങ്ങളും കഥകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിത്. ജാതി,മത,രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്ള ഇടമാണിതെന്നും ജിഎന്‍പിസി കുറിക്കുന്നു.

അതേസമയം ജിഎന്‍പിസി ഫേസ്‌ബുക്ക് ഗ്രൂപ്പ് അഡ്മിന്‍ അജിത് കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു. മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ക്കെതിരെ എക്സൈസ് വകുപ്പ് നേരത്തെ കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഗ്രൂപ്പ് അഡ്മിന്‍ അജിത് ജില്ലാ കോടതിയെ സമീപിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സാഹസിക ഡ്രിഫ്റ്റിം​ഗിനിടെ ശരീരത്തിലേക്ക് ജിപ്സി മറിഞ്ഞ് അപകടം, തൃശ്ശൂരിൽ 14കാരന് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ
'പിണറായിസത്തിന്‍റെ തിക്താനുഭവങ്ങള്‍ക്കിടെ കിട്ടിയ സന്തോഷ വാര്‍ത്ത'; യുഡിഎഫ് പ്രവേശനത്തിൽ പ്രതികരിച്ച് പി വി അൻവർ