ജിഎന്‍പിസി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

Web Desk |  
Published : Jul 13, 2018, 01:35 PM ISTUpdated : Oct 04, 2018, 02:56 PM IST
ജിഎന്‍പിസി അഡ്മിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയില്‍

Synopsis

 മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ക്കെതിരെ എക്സൈസ് വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.

കൊച്ചി: മദ്യപന്‍മാരെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് എക്സൈസ് കേസെടുത്ത ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ) ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ അഡ്മിന്‍ വിനീത മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.  മദ്യപാനം പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗ്രൂപ്പ് അഡ്‌മിന്‍മാര്‍ക്കെതിരെ എക്സൈസ് വകുപ്പ് നേരത്തെ കേസെടുത്തിരുന്നു.

അതേസമയം, ജിഎന്‍പിസി ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ 'എബോട്ട് ദിസ് ഗ്രൂപ്പില്‍' തിരുത്തുല്‍ വരുത്തി. ജിഎന്‍പിസിയുടെ ലോഗോയും നാമവും വ്യാജമായി ഉപയോഗിച്ച് മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന ഗ്രൂപ്പുകളുമായി ഈ ഗ്രൂപ്പിന് യാതൊരു ബന്ധവും ഇല്ലെന്നും ജിഎന്‍പിസി പറയുന്നു. സ്വാദിഷ്ടമായ ഭക്ഷണത്തിന്‍റെയും പാനീയങ്ങളുടെയും ചിത്രങ്ങളും കഥകളും പോസ്റ്റ് ചെയ്യേണ്ട ഗ്രൂപ്പാണിത്. ജാതി,മത,രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനുഷ്യര്‍ മാത്രം ഉള്ള ഇടമാണിതെന്നും ജിഎന്‍പിസി കുറിക്കുന്നു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: രക്ഷാപ്രവർത്തനത്തിന് ധന സഹായം പ്രഖ്യാപിച്ച് കേരള സർക്കാർ, ജില്ല കളക്ടർക്ക് കൈമാറും
കോഴിക്കോട് മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവം; വ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകാൻ ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദ്ദേശം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ