ഗിന്നസൊക്കെ എന്ത്! റെക്കോര്‍ഡും മറികടന്ന് അണപൊട്ടി ഒഴുകി ജിഎന്‍പിസി കമന്‍റ് ബോക്സ്

Published : Oct 11, 2018, 06:48 PM IST
ഗിന്നസൊക്കെ എന്ത്!  റെക്കോര്‍ഡും മറികടന്ന്  അണപൊട്ടി ഒഴുകി ജിഎന്‍പിസി കമന്‍റ് ബോക്സ്

Synopsis

ഫേസ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിക്ക് (ഗ്ലസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഗ്രൂപ്പ് അടുത്തിടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കമന്‍റ് ലഭിച്ച പോസ്റ്റിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് ജിഎന്‍പിസി സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയുമാണ്. 

ഫേസ്ബുക്ക് ഗ്രൂപ്പായ ജിഎന്‍പിസിക്ക് (ഗ്ലസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഗ്രൂപ്പ് അടുത്തിടെ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ കമന്‍റ് ലഭിച്ച പോസ്റ്റിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് ജിഎന്‍പിസി സ്വന്തമാക്കിയിരിക്കുന്നത്. ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയുമാണ്. എന്നാല്‍ ഗിന്നസ് റെക്കോര്‍ഡ് പഴങ്കഥയായിട്ടും പോസ്റ്റിലെ കമന്‍റിന്‍റെ കുത്തൊഴുക്ക് നിന്നിട്ടില്ല. 

സെപ്തംബര്‍ 29ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട കമന്‍റ് ആവശ്യപ്പെട്ടുള്ള പോസ്റ്റിന് കേവലം ഒമ്പത് ദിവസംകൊണ്ടാണ് ലോകറെക്കോര്‍ഡ് മറികടന്നുള്ള കമന്‍റ് ലഭിച്ചത്. രണ്ട് കോടിയിലധികം കമന്‍റ് നേടിയാണ് ജിഎന്‍പിസി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

വേഗത്തില്‍ 16 ദശലക്ഷം കമന്‍റ്  ലഭിച്ച പോസ്റ്റ്, ഏറ്റവും കൂടുതല്‍ കമന്‍റ് ലഭിച്ച ഗ്രൂപ്പ് എന്നീ നേട്ടങ്ങളും ജിഎന്‍പിസി സ്വന്തമാക്കിയിട്ടുണ്ട്. നിലവില്‍ 21 ലക്ഷം അംഗങ്ങളാമ് ഗ്രൂപ്പിലുള്ളത്. ഫേസ്ബുക്കിലെ ഏറ്റവും വലിയ രഹസ്യ ഗ്രൂപ്പാണ് ജിഎന്‍പിസി. ഗിന്നസ് റെക്കോര്‍ഡിന്‍റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ജിഎന്‍പിസി അംഗങ്ങള്‍.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോരാടാനുറച്ച് ആരെല്ലാം? നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മത്സരചിത്രം ഇന്നറിയാം; പ്രമുഖര്‍ക്ക് ഭീഷണിയായി അപരന്മാര്‍
ശ്രദ്ധയ്ക്ക്, കേരളത്തിലെ എൽപിജി വിതരണ നിയന്ത്രണത്തിൽ ഉപഭോക്താക്കൾക്കുള്ള കർശന നിർദേശങ്ങൾ; പ്രധാന നമ്പറുകളും അറിയാം