കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് വിളിച്ച് ഗോവന്‍ മന്ത്രി

Published : Jan 14, 2018, 04:55 PM ISTUpdated : Oct 04, 2018, 07:06 PM IST
കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് വിളിച്ച് ഗോവന്‍ മന്ത്രി

Synopsis

ബംഗളുരു:  കര്‍ണാടകക്കാരെ തന്തയില്ലാത്തവരെന്ന് ആക്ഷേപിച്ച് ഗോവന്‍ മന്ത്രി. നദീജല തര്‍ക്കത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ  ഗേവയിലെ ജലവിഭവ വകുപ്പ് മന്ത്രി വിനോദ് പാലിയങ്കറാണ് തന്തയില്ലാത്തവരെന്ന് അര്‍ദ്ധം വരുന്ന 'ഹറാമി' എന്ന് വാക്ക് ഉപയോഗിച്ച് കര്‍ണ്ണാടകക്കാരെ അധിക്ഷേപിച്ചത്. 

ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചു വിടുന്നു എന്നാരോപിച്ചായിരുന്നു മന്ത്രിയുടെ അധിക്ഷേപം. കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ല പാലയങ്കര്‍ പറഞ്ഞു. ജലവിഭവ വകുപ്പിലെ സംഘത്തിനൊപ്പം താനും സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഗോവയിലേക്ക് ഒഴുകേണ്ട വെള്ളം അവിടെ തടഞ്ഞു കര്‍ണാടകയിലേക്ക് വഴിതിരിച്ചു വിട്ടിരിക്കുകയാണ്. സന്ദര്‍ശന വേളയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ കൊണ്ടു പോയിരുന്നു. അവര്‍ അവര്‍ ഹറാമി ജനതയാണെന്നും അവര്‍ എന്തും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. കോടതി ഉത്തരവ് ലംഘിച്ച് കര്‍ണാടക സര്‍ക്കാര്‍ വൃത്തികേടാണ് ചെയ്യുന്നതെന്ന് താന്‍ പറഞ്ഞുവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം പ്രസ്താവന വിവാദമായതോടെ താന്‍ അപ്പോഴത്തെ വികാരാവേശത്തില്‍ പറഞ്ഞതാണെന്നും മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യരുതെന്നും പറഞ്ഞ അദ്ദേഹം തടിയൂരി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എലപ്പുള്ളിയിലെ ക്രൂരത; യുവാവിൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 'ബൈക്കിൽ കയറ്റി കൊണ്ടുപോയി, റോഡിലൂടെ വലിച്ചിഴച്ചു, പോസ്റ്റിൽ കെട്ടി മർദിച്ചു'
​അൽ ഖസാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഹമാസ്; മരണം ആ​ഗസ്റ്റിലെ ആക്രമണത്തിൽ